പാസ്‌വേര്‍ഡ് സംരക്ഷണത്തിന് ഫയര്‍ഫോക്‌സില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് സൃഷ്ടിക്കാം
അതായത് ഫയര്‍ഫോക്‌സ് സ്‌റ്റോര്‍ ചെയ്തിട്ടുള്ള പാസ്‌വേര്‍ഡുകളെയെല്ലാം സംരക്ഷിച്ചു നിര്‍ത്തുന്ന സുരക്ഷാസംവിധാനമാണിത്. മാസ്റ്റര്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്താല്‍ ഓരോ തവണ അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യുമ്പോഴും ഈ മാസ്റ്റര്‍ പാസ്‌വേര്‍ഡ് ഫയര്‍ഫോക്‌സ് ആവശ്യപ്പെടും. ഇത് മൂലം നിങ്ങളുടെ സിസ്റ്റം മറ്റൊരാള്‍ ഉപയോഗിച്ചാലും അയാള്‍ക്ക് ഈ മാസ്റ്റര്‍ പാസ്‌വേര്‍ഡ് നല്‍കാതെ നിങ്ങളുടെ അക്കൗണ്ട് പാസ്‌വേര്‍ഡ് കൈക്കലാക്കാനോ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനോ സാധിക്കില്ല. ബ്രൗസര്‍ ക്ലോസ് ചെയ്യുന്ന പക്ഷം വീണ്ടും ഈ പാസ്‌വേര്‍ഡുകള്‍ ഫയര്‍ഫോക്‌സ് ലോക്ക് ചെയ്യും.
ഡെസ്‌ക്ടോപ് ബ്രൗസറിലും ആന്‍ഡ്രോയിഡ് മോസില്ല ഫയര്‍ഫോക്‌സ് ബ്രൗസറിലും മാസ്റ്റര്‍ പാസ് വേര്‍ഡ്‌സെറ്റ് ചെയ്യാനാകും. ആദ്യം ആന്‍ഡ്രോയിഡില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുന്ന വിധം നോക്കാം.
- ആന്‍ഡ്രോയിഡ് മൊബൈലില്‍/ടാബ്‌ലറ്റില്‍ ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഓപണ്‍ ചെയ്യുക
- മെനു ബട്ടണ്‍ ക്ലിക് ചെയ്യുക
- Settingsല്‍ പോകുക
- Use the master password എന്നതിന് നേരെയുള്ള ബോക്‌സില്‍ ക്ലിക് ചെയ്യുക
- പാസ് വേര്‍ഡ് നല്‍കുക
- ഉറപ്പുവരുത്താന്‍ ഒരിക്കല്‍ കൂടി പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്യണം
- OK ബട്ടണ്‍ ക്ലിക് ചെയ്യുക
ഇനി മാസ്റ്റര്‍ പാസ്‌വേര്‍ഡ് സൗകര്യം ഡിസേബിള്‍ ചെയ്യണമെങ്കില്‍ ഈ വഴികള്‍ പിന്തുടരുക
- ഫയര്‍ഫോക്‌സ് ഓപണ്‍ ചെയ്യുക
- ഹാര്‍ഡ്‌വെയര്‍ മെനു ബട്ടണ്‍ ക്ലിക് ചെയ്യുക
- Settingsല്‍ ക്ലിക് ചെയ്യുക
- Use Master Password എന്നതിന് നേരെയുള്ള ചെക്ക്‌ബോക്‌സ് സെലക്റ്റ് ചെയ്യുക
- നിങ്ങളുടെ മാസ്റ്റര്‍ പാസ്‌വേര്‍ഡ് നല്‍കുക
- OK തെരഞ്ഞെടുക്കുക- ഇതോടെ മാസ്റ്റര്‍ പാസ്‌വേര്‍ഡ് ഡിസേബിള്‍ ആയി.
മാസ്റ്റര്‍ പാസ്‌വേര്‍ഡ് മറന്നു പോകുകയും അത് റീസെറ്റ് ചെയ്യുകയും വേണമെങ്കില്‍ എന്ത് ചെയ്യണം എന്ന് നോക്കൂ
- ഫയര്‍ഫോക്‌സ് ഓപണ്‍ ചെയ്യുക
- ലൊക്കേഷന്‍ ബാര്‍ തെരഞ്ഞെടുക്കുക
- chrome://pippki/content/resetpassword.xul എന്ന് ലൊക്കേഷന്‍ ബാറില്‍ നല്‍കുക
- Reset Master password എന്ന ഓപ്ഷനുള്ള ഒരു വിന്‍ഡോസ് തുറക്കും
- Reset ബട്ടണില്‍ അമര്‍ത്തുക
മാസ്റ്റര്‍ പാസ്‌വേര്‍ഡ് റീസെറ്റ് ആയി. മാസ്റ്റര്‍ പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്താല്‍ സേവ് ചെയ്ത പാസ്‌വേര്‍ഡുകളെല്ലാം മായ്ഞ്ഞുപോകും എന്നോര്‍ക്കുക.
ഡെസ്‌ക്ടോപ് ഫയര്‍ഫോക്‌സ് ബ്രൗസറില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുന്ന വിധം
- ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഓപണ്‍ ചെയ്യുക
- Tools എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക
- Tools ലിസ്റ്റില്‍ ഏറ്റവും താഴെ കാണുന്ന Options ക്ലിക് ചെയ്യുക
- അവിടെ Securtiy അഥവാ Passwords എന്ന് കാണാം.
- അതില്‍ Use a Master Password എന്ന ഓപ്ഷന്‍ കാണാം. അത് തെരഞ്ഞെടുത്ത് മാസ്റ്റര്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുക
ഡെസ്‌ക്ടോപ് ഫയര്‍ഫോക്‌സില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് മാറ്റുന്ന വിധം
- ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഓപണ്‍ ചെയ്യുക
- Tools എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക
- Tools ലിസ്റ്റില്‍ ഏറ്റവും താഴെ കാണുന്ന Options ക്ലിക് ചെയ്യുക
- അവിടെ Security അഥവാ Passwords എന്ന് കാണാം.
- Change Master Password തെരഞ്ഞെടുത്ത് പാസ്‌വേര്‍ഡ് മാറ്റുക
ഡെസ്‌ക്ടോപ് ഫയര്‍ഫോക്‌സ് ബ്രൗസറില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്യുന്ന വിധം
- ഫയര്‍ഫോക്‌സ് ഓപണ്‍ ചെയ്യുക
- ലൊക്കേഷന്‍ ബാര്‍ അഥവാ അഡ്രസ് ബാറില്‍ chrome://pippki/content/resetpassword.xul എന്ന് നല്‍കുക
- എന്റര്‍ കീ പ്രസ് ചെയ്യുക
- റീസെറ്റ് ക്ലിക് ചെയ്യുക






0 comments:
Post a Comment