Pages

Wednesday, 5 December 2012

എങ്ങനെ നിങ്ങളുടെ ഫോണ്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാം?

മൊബൈല്‍ ഫോണ്‍ എപ്പോഴും കൊണ്ടുനടക്കുന്നവരുടെ പ്രധാനപ്രശ്‌നമാണ് ചാര്‍ജ് ശൂ എന്ന് തീര്‍ന്നു പോകുന്നത്. കേവലം കോളുകള്‍ക്കും മെസ്സേജിനും അപ്പുറം ഫോണ്‍ ഇന്ന് ധാരാളം ഉപകരണങ്ങളുടെ ജോലി നിര്‍വ്വഹിയ്ക്കുന്നുണ്ട്.  ലാപ്‌ടോപ്, എംപി3 പ്ലെയര്‍, ക്യാമറ, പ്ലേ സ്റ്റേഷന്‍ തുടങ്ങി അനവധി ഉപകരണങ്ങളുടെ ജോലിയാണ്  യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കൈയ്യിലിരിയ്ക്കുന്ന ഒരു കുഞ്ഞന്‍ സ്മാര്‍ട്ട്‌ഫോണ്‍ ചെയ്യുന്നത്.അപ്പോള്‍ പിന്നെ ചാര്‍ജ് തീരാതിരിയ്ക്കുമോ? പക്ഷെ ചാര്‍ജ് തീര്‍ന്നു കഴിഞ്ഞ് വീണ്ടും ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയം പലപ്പോഴും വ്യത്യസ്തമാണ്. ഇത് എങ്ങനെ എവിടെ ചാര്‍ജ് ചെയ്യുന്നു എന്നതിനെ ആശ്രയിയ്ക്കുന്നുണ്ട്. അതുകൊണ്ട്  വേഗത്തില്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള ചില വഴികള്‍ നോക്കാം.
10 സ്‌റ്റൈലിഷ് മൊബൈല്‍ ഫോണ്‍ സ്റ്റാന്‍ഡുകള്‍
  • ഒരു പവര്‍ പ്ലഗ്ഗുമായി നേരിട്ട് ഘടിപ്പിച്ച് ചാര്‍ജ് ചെയ്താല്‍ കാറില്‍ വച്ചോ, കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ ചാര്‍ജ് ചെയ്യുന്നതിലും വേഗത്തില്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ആകും.
  • ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ എല്ലാം ഓഫ് ചെയ്യുക. ജിപിഎസ്, ബ്ലൂടൂത്ത് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ശരിക്ക് ബാറ്ററി മോഷ്ടിയ്ക്കുന്നവയാണ്. അതുകൊണ്ട് അവ ഓഫ് ചെയ്താല്‍ കൂടുതല്‍ വേഗത്തില്‍ ബാറ്ററി ചാര്‍ജ് ആകും
  • നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ ഓഫ് ചെയ്യുക. സാധാരണ ഫോണുകളിലെല്ലാം തന്നെ കുറേ നേരം ഉപയോഗിയ്ക്കാതിരുന്നാല്‍ സ്‌ക്രീന്‍ ഓഫ് ആകാറുണ്ട്. ഇല്ലെങ്കില്‍ ഡിസ്‌പ്ലേ സെറ്റിംഗ്‌സില്‍ അതിനുള്ള ഓപ്ഷനുണ്ട്.
  • ഫോണിന്റെ വൈബ്രേഷനിലല്ലാതെ റിംഗ് മോഡില്‍ വയ്ക്കുക. വൈബ്രേറ്റിനെ അപേക്ഷിച്ച് കുറവ് ബാറ്ററിയേ റിംഗ് ടോണ്‍ ഉപയോഗിയ്ക്കൂ.

എങ്ങനെ പെന്‍ഡ്രൈവിലെ റൈറ്റ് പ്രൊട്ടക്ഷന്‍ ഒഴിവാക്കാം

ഇതൊരു സാധാരണ പ്രശ്നമാണ്. പെന്‍ഡ്രൈവ് ഉപയോഗിയ്ക്കുന്ന എല്ലാവരും ഒരുപക്ഷെ ഇത് അനുഭവിച്ചിട്ടുമുണ്ടാകും. അതായത്, ഏതെങ്കിലും ഫയല്‍ കോപ്പി ചെയ്യുമ്പോഴോ, ഡിലീറ്റ് ചെയ്യുമ്പോഴോ, അതില്‍  മാറ്റം വരുത്തുമ്പോഴോ ഒക്കെ പെന്‍ഡ്രൈവ്/യുഎസ്ബി ഉപകരണം
റെറ്റ് പ്രൊട്ടെക്റ്റഡാണ്, നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ല എന്ന സന്ദേശം വരാം. ഇത് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു പ്രശ്‌നമാണ്.
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ അപ്‌ഡേറ്റിനൊപ്പം വില കുറവും നല്‍കുന്ന ടോപ് 5 സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍
പോംവഴി
  • യുഎസ്ബി ഉപകരണം കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്യുക
  • സ്റ്റാര്‍ട്ട് മെനു തുറക്കുക
  • റണ്‍ എടുത്ത് regedit എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക
  • രെജിസ്റ്ററി എഡിറ്റര്‍ തുറക്കപ്പെടും
  • ചുവടെ കൊടുത്തിരിയ്ക്കുന്ന പാത്തിലേയ്ക്ക് പോകുക
HKEY_LOCAL_MACHINE\SYSTEM\CurrentControlSet\Control\StorageDevicePolicies
  • വലത് ഭാഗത്തുള്ള റൈറ്റ് പ്രൊട്ടക്റ്റ് എന്ന കീയില്‍ ഡബിള്‍
    ക്ലിക്ക് ചെയ്യുക. എന്നിട്ട് അവിടെ ഡിവേര്‍ഡ് വാല്യു ആയി ’0′ നല്‍കുക.
  • ഡാറ്റ വാല്യൂ ബോക്‌സില്‍ ഓകെ അമര്‍ത്തുക.
  • രെജിസ്ട്രിയില്‍ നിന്നും പുറത്തു കടക്കുക. എന്നിട്ട് കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
  • ഇനി പെന്‍ഡ്രൈവ് വീണ്ടും കമ്പ്യൂട്ടറുമായി ബന്ധിപ്പിയ്ക്കുക.
കഴിഞ്ഞു. ഇനി  എന്ത് വേണമെങ്കിലും ചെയ്യാം. റൈറ്റ് പ്രൊട്ടക്ഷന്‍ പോയി.

വയര്‍ലെസ് നെറ്റ്‌വര്‍ക്ക് മികച്ചതാക്കാന്‍ 10 വഴികള്‍

ചില സമയങ്ങളില്‍ നിങ്ങളുടെ വീട്ടിലെ വൈ-ഫൈ സിഗ്നല്‍ ദുര്‍ബലമാകുന്നുണ്ടോ ? വീടിന്റെ ചില ഭാഗങ്ങളില്‍ കണക്ഷന്‍ കിട്ടാതെ വരുന്നുണ്ടോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വയര്‍ലെസ് നെറ്റ്‌വര്‍ക്കിന്റെ ക്ഷമത പരിശോധിയ്‌ക്കേണ്ട സമയമായി. വയര്‍ലെസ് നെറ്റ്‌വര്‍ക്ക് വേഗത വര്‍ദ്ധനയ്ക്ക് സഹായകമായ ചില കാര്യങ്ങള്‍ നോക്കാം.
നിങ്ങളുടെ വയര്‍ലെസ് മോഡത്തിന്റെ സ്ഥാനം ക്രമീകരിയ്ക്കുക
വീടിന്റെ ഏകദേശം മധ്യഭാഗത്തായി വയ്ക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. മാത്രമല്ല ഭിത്തിയ്ക്ക് എതിരെ മോഡം വയ്ക്കാനും പാടില്ല. രണ്ടുനില വീടാണെങ്കില്‍ താഴത്തെ നിലയില്‍ മോഡം വച്ചാല്‍ ഷെല്‍ഫിലോ മറ്റോ ഉയരത്തില്‍ വയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. എങ്കിലേ മുകളിലേ നിലയില്‍ സിഗ്നല്‍ കാര്യമായി ലഭിയ്ക്കൂ.
ഭിത്തി, ലോഹ വസ്തുക്കള്‍ തുടങ്ങിയവയില്‍ നിന്നും അകറ്റി വയര്‍ലെസ് മോഡം സ്ഥാപിയ്ക്കുക
ഭിത്തി, ലോഹ വസ്തുക്കള്‍ തുടങ്ങിയവ വയര്‍ലെസ് നെറ്റ്‌വര്‍ക്കില്‍ തടസ്സമുണ്ടാക്കും. അതുകൊണ്ട് അവയോട് കഴിവതും അകലത്തില്‍ റൂട്ടര്‍ സ്ഥാപിയ്ക്കുക.
മോഡം ആന്റിന മാറ്റുക
റൂട്ടറുകള്‍ക്കൊപ്പം ലഭിയ്ക്കുന്ന ആന്റിന എല്ലാ ദിശകളിലേയ്ക്കും സിഗ്നല്‍ നല്‍കാന്‍ ശേഷിയുള്ളതാണ്. അതുകൊണ്ട് തന്നെ വീടിന് പുറത്തേക്കും മറ്റും അനാവശ്യമായി സിഗ്നല്‍ നഷ്ടപ്പെടും. ഊരി മാറ്റാവുന്ന ആന്റിനയാണെങ്കില്‍ അതിന് പകരം ഒരു ഹൈ ഗെയ്ന്‍ ആന്റിന സ്ഥാപിയ്ക്കുക.
നിങ്ങളുടെ ലാപ്‌ടോപ്പിന്റെ വയര്‍ലെസ് പിസി കാര്‍ഡ് അഡാപ്റ്റര്‍ മാറ്റുക
ലാപ്‌ടോപ്പിനൊപ്പം വയര്‍ലെസ് അഡാപ്റ്റര്‍ ബില്‍റ്റ് ഇന്‍ ആണെങ്കില്‍ അവ പരമാവധി മികച്ചതായിരിയ്ക്കും. എന്നാല്‍ അങ്ങനെയല്ലാത്ത ലാപ്‌ടോപ് ആണെങ്കില്‍ അതിന്റെ പിസി കാര്‍ഡ് അടിസ്ഥാനമാക്കിയ വയര്‍ലെസ് അഡാപ്റ്ററിന് പകരം , ബാഹ്യ ആന്റിന ഉപയോഗിയ്്ക്കുന്ന ഒരു യുഎസ്ബി വയര്‍ലെസ് നെറ്റ്‌വര്‍ക്ക് അഡാപ്റ്റര്‍ ഉപയോഗിയ്ക്കുക.
വയര്‍ലെസ് റിപ്പീറ്റര്‍ ഉപയോഗിയ്ക്കുക
നിങ്ങളുടെ കമ്പ്യൂട്ടറിനും, വയര്‍ലെസ് റൂട്ടറിനും ഇടയില്‍ മധ്യഭാഗത്തായി ഒരു വയര്‍ലെസ് റിപ്പീറ്റര്‍ ഉപയോഗിയ്ക്കുക. ഇത് വയര്‍ലെസ് മോഡത്തിന്റെ പരിധിയെ വര്‍ദ്ധിപ്പിയ്ക്കുകയും, സിഗ്നലിന്റെ തീവ്രത വര്‍ദ്ധിയ്ക്കുകയും ചെയ്യും.
വയര്‍ലെസ് ചാനല്‍ മാറ്റുക
റേഡിയോ സ്‌റ്റേഷനുകളുടെ കാര്യം പോലെ തന്നെ നിങ്ങളുടെ വയര്‍ലെസ് റൂട്ടറിന്റെ ചാനലും മാറ്റാന്‍ സാധിയ്ക്കും. റൂട്ടറിന്റെ കോണ്‍ഫിഗറേഷന്‍ പേജില്‍ പോയാല്‍ നിങ്ങള്‍ക്ക് ചാനലുകള്‍ മാറ്റാന്‍ സാധിയ്ക്കും.
വയര്‍ലെസ് ഇന്റര്‍ഫെറന്‍സ് കുറയ്ക്കുക
ഏറ്റവും സാധാരണ വയര്‍ലെസ് സാങ്കേതികവിദ്യയായ 802.11g 2.4  GHz എന്ന ആവൃത്തിയിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. പല കോര്‍ഡ്‌ലെസ് ഫോണുകളും, മൈക്രോവേവ് ഓവനുകളും, മറ്റ് വയര്‍ലെസ് ഉപകരണങ്ങളും ഇതേ ഫ്രീക്വന്‍സിയാണ് ഉപയോഗപ്പടെുത്തുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം നടക്കു്ന്ന സമയത്ത്് നിങ്ങളുടെ വയര്‍ലെസ് നെറ്റ്‌വര്‍ക്കില്‍ കാര്യമായ തടസ്സങ്ങളുണ്ടാകും. ഇക്കാര്യം ശ്രദ്ധിയ്ക്കുക.
നെറ്റ്‌വര്‍ക്ക് അഡാപ്റ്റര്‍ ഡ്രൈവര്‍ അപ്‌ഡേറ്റ് ചെയ്യുക
റൂട്ടര്‍ നിര്‍മ്മാതാക്കള്‍ ഇടക്കിടയ്ക്ക് റൂട്ടറുകളില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്താറുണ്ട്. അവരുടെ വെബ്‌സൈറ്റില്‍ നിന്നും ഇത്തരം ഡ്രൈവര്‍ അപ്‌ഡേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിയ്ക്കുക.
ഒരേ കമ്പനിയുടെ ഉപകരണങ്ങള്‍ ഉപയോഗിയ്ക്കുക
റൂട്ടറും, നെറ്റ്‌വര്‍ക്ക് അഡാപ്റ്ററും എപ്പോഴും ഒരേ കമ്പനിയുടെ ഉപയോഗിയ്ക്കുകയാണെങ്കില്‍ അതിനനുസരിച്ച് കൂടുതല്‍ മികച്ച വേഗത സാധ്യമാകും.
802.11a, 802.11b,802.11g ഉപകരണങ്ങളെ 802.11n ലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യുക.
802.11n ന് മറ്റുള്ളവയെ അപേക്ഷിച്ച് ഇരട്ടി വേഗതയുണ്ട്. മാത്രമല്ല ഇപ്പോള്‍ ഉപയോഗിയ്ക്കുന്ന ഏത് വയര്‍ലെസ് ഉപകരണവും ഇതില്‍ ഉപയോഗിയ്ക്കാനുമാകും.

Wednesday, 21 November 2012

ജിമെയിലിലെ പുതിയ കമ്പോസ് സംവിധാനം ഉപയോഗിച്ച് എങ്ങനെ കമ്പോസ് ചെയ്യാം ?

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഈമെയില്‍ സര്‍വീസ് ആണ് ജിമെയില്‍. ഗൂഗിള്‍ ഇടയ്ക്കിടയ്ക്ക് പുതിയ പരിഷ്‌ക്കാരങ്ങളും സൗകര്യങ്ങളും ഇതില്‍ അവതരിപ്പിയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ പുതിയ ഒരു കമ്പോസ് സൗകര്യമാണ് ഗൂഗിള്‍ അവതരിപ്പിയ്ക്കുന്നത്. ഇതിലൂടെ കമ്പോസ് ചെയ്യുന്നതിനൊപ്പം പോപ് അപ് ജാലകങ്ങളിലൂടെ ഇന്‍ബോക്‌സിലെ മെയിലുകള്‍ നോക്കാന്‍ സാധിയ്ക്കും. രണ്ട് ജാലകങ്ങള്‍ തുറന്ന് മെയില്‍ കമ്പോസ് ചെയ്യാന്‍ സാധ്യമാകുന്നതിലൂടെ പഴയ മെയിലുകള്‍ നോക്കാനായി കമ്പോസ് ചെയ്യുന്ന മെയില്‍ ഡ്രാഫ്റ്റില്‍ സേവ് ചെയ്ത് ക്ലോസ് ചെയ്യേണ്ട കാര്യം ഇനി ഇല്ല.കമ്പോസ്, റിപ്ലൈ ജാലകങ്ങള്‍ ചാറ്റ് സ്‌ക്രീനുകള്‍ പോലെ വരുന്നത് കൊണ്ട് ഒരു സമയത്ത് ധാരാളം മെയിലുകള്‍ തുറക്കാന്‍ സാധിയ്ക്കും. തത്ക്കാലം ആവശ്യമില്ലാത്ത മെയിലുകള്‍ മിനിമൈസ് ചെയ്യാനും സാധിയ്ക്കും. ഈ സംവിധാനത്തിന്റെ അവതരണത്തിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജിമെയില്‍ ഉപയോക്താക്കളുടെ കാലങ്ങളായുള്ള ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണമാണ് സാധ്യമാകുന്നത്. ധാരാളം സമയം ലാഭിയ്ക്കാനും, കൂടുതല്‍ കാര്യക്ഷമമായി മെയിലുകള്‍ കൈകാര്യം ചെയ്യാനും ഈ പരിഷ്‌ക്കാരം സഹായിയ്ക്കും.

അനോണിമസ് ഇമെയില്‍ അയയ്ക്കുന്നതെങ്ങനെ?


santhosh
ഒരു ഇമെയില്‍ ലഭിക്കുമ്പോള്‍ അതില്‍ നിന്നും അതാരാണ് അയച്ചതെന്ന് മനസ്സിലാക്കാം. അയയ്ക്കുന്ന ആളുടെ ഇമെയില്‍ വിലാസം, സമയം തുടങ്ങിയ ചില വിവരങ്ങള്‍ ഇമെയിലില്‍ ഓട്ടോമാറ്റിക്കായി വരും. ഇങ്ങനെ അല്ലാതെയും മെയില്‍ അയയ്ക്കാനും മാര്‍ഗ്ഗങ്ങളുണ്ട്. അതായത് അയയ്ക്കുന്ന ആളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താത്ത ഇമെയിലുകള്‍. കൂട്ടുകാര്‍ക്ക് പിറന്നാള്‍ ദിനത്തില്‍ ഒരു സര്‍പ്രൈസ് മെയില്‍ അയയ്ക്കാനും മറ്റും രസകരമായി വേണം ഈ സേവനം ഉപയോഗിക്കാന്‍.
പ്രത്യേകം ശ്രദ്ധിക്കുക: ഇമെയിലിലെ ഒരു സൗകര്യത്തെക്കുറിച്ച് വായനക്കാര്‍ക്ക് അറിവ് നല്‍കുക മാത്രമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഒരിക്കലും നിയമവിരുദ്ധമായ പ്രവൃത്തികള്‍ക്കായി ഈ സേവനം ഉപയോഗിക്കരുത്.
സ്റ്റെപ് 1
സെന്റ്-ഇമെയില്‍. ഓര്‍ഗ് എന്ന സൈറ്റ് ഓപണ്‍ ചെയ്യുക
സ്റ്റൈപ് 2

santhosh

ഏത് ഇമെയില്‍ വിലാസത്തിലേക്കാണോ മെയില്‍ അയയ്‌ക്കേണ്ടത് അത് ടൈപ്പ് ചെയ്യുക.
സ്റ്റെപ് 3
santhosh
സബ്ജക്റ്റ് ടൈപ്പ് ചെയ്യുക
സ്റ്റെപ് 4
santhosh
സന്ദേശം ടൈപ്പ് ചെയ്യുക
സ്റ്റെപ് 5
santhosh
സന്ദേശം ടൈപ്പ് ചെയ്ത ശേഷം ഇമെയില്‍ അയയ്ക്കുന്നതിന് മുന്നോടിയായി ഒരു വെരിഫിക്കേഷന്‍ കോഡ് തെറ്റുകൂടാതെ ടൈപ്പ് ചെയ്യേണ്ടതുണ്ട്.
സ്റ്റെപ് 6
santhosh
വെരിഫിക്കേഷന്‍ കോഡ് ബോക്‌സിന് താഴെയുള്ള send ബട്ടണ്‍ അമര്‍ത്തി സന്ദേശം അയയ്ക്കാം.

പാസ്‌വേര്‍ഡ് സംരക്ഷണത്തിന് ഫയര്‍ഫോക്‌സില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് സൃഷ്ടിക്കാം

ഫയര്‍ഫോക്‌സ് ബ്രൗസറില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, മെയില്‍, ബാങ്കിംഗ് തുടങ്ങിയ വിവിധ അക്കൗണ്ടുകള്‍ ഓപണ്‍ ചെയ്യുമ്പോള്‍ ആ പാസ്‌വേര്‍ഡുകള്‍ സേവ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. എന്നാല്‍ ഫയര്‍ഫോക്‌സിലെ ഈ സൗകര്യം അറിയുന്ന മറ്റൊരാള്‍ക്ക് ഇങ്ങനെ സ്‌റ്റോര്‍ ചെയ്ത പാസ്‌വേര്‍ഡുകള്‍ ആക്‌സസ് ചെയ്യാനും എളുപ്പമാണ്. അവ മറ്റ് ഉപയോക്താക്കള്‍ കൈക്കലാക്കുന്നത് ഗുരുതരമായ സുരക്ഷപ്രശ്‌നത്തിനിടയാക്കുമെന്നതും വ്യക്തം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ ഫയര്‍ഫോക്‌സ് തന്നെ മറ്റൊരു മാര്‍ഗ്ഗം പറയുന്നുണ്ട്. മാസ്റ്റര്‍ പാസ്‌വേര്‍ഡ് (Master Passwords) എന്നാണതിന്റെ പേര്.
അതായത് ഫയര്‍ഫോക്‌സ് സ്‌റ്റോര്‍ ചെയ്തിട്ടുള്ള പാസ്‌വേര്‍ഡുകളെയെല്ലാം സംരക്ഷിച്ചു നിര്‍ത്തുന്ന സുരക്ഷാസംവിധാനമാണിത്. മാസ്റ്റര്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്താല്‍ ഓരോ തവണ അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യുമ്പോഴും ഈ മാസ്റ്റര്‍ പാസ്‌വേര്‍ഡ് ഫയര്‍ഫോക്‌സ് ആവശ്യപ്പെടും. ഇത് മൂലം നിങ്ങളുടെ സിസ്റ്റം മറ്റൊരാള്‍ ഉപയോഗിച്ചാലും അയാള്‍ക്ക് ഈ മാസ്റ്റര്‍ പാസ്‌വേര്‍ഡ് നല്‍കാതെ നിങ്ങളുടെ അക്കൗണ്ട് പാസ്‌വേര്‍ഡ് കൈക്കലാക്കാനോ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനോ സാധിക്കില്ല. ബ്രൗസര്‍ ക്ലോസ് ചെയ്യുന്ന പക്ഷം വീണ്ടും ഈ പാസ്‌വേര്‍ഡുകള്‍ ഫയര്‍ഫോക്‌സ് ലോക്ക് ചെയ്യും.
ഡെസ്‌ക്ടോപ് ബ്രൗസറിലും ആന്‍ഡ്രോയിഡ് മോസില്ല ഫയര്‍ഫോക്‌സ് ബ്രൗസറിലും മാസ്റ്റര്‍ പാസ് വേര്‍ഡ്‌സെറ്റ് ചെയ്യാനാകും. ആദ്യം ആന്‍ഡ്രോയിഡില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുന്ന വിധം നോക്കാം.

  • ആന്‍ഡ്രോയിഡ് മൊബൈലില്‍/ടാബ്‌ലറ്റില്‍ ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഓപണ്‍ ചെയ്യുക
  • മെനു ബട്ടണ്‍ ക്ലിക് ചെയ്യുക
  • Settingsല്‍ പോകുക
  • Use the master password എന്നതിന് നേരെയുള്ള ബോക്‌സില്‍ ക്ലിക് ചെയ്യുക

  • പാസ് വേര്‍ഡ് നല്‍കുക
  • ഉറപ്പുവരുത്താന്‍ ഒരിക്കല്‍ കൂടി പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്യണം
  • OK ബട്ടണ്‍ ക്ലിക് ചെയ്യുക
ഇതോടെ മാസ്റ്റര്‍ പാസ് വേര്‍ഡ് തയ്യാറായി.

ഇനി മാസ്റ്റര്‍ പാസ്‌വേര്‍ഡ് സൗകര്യം ഡിസേബിള്‍ ചെയ്യണമെങ്കില്‍ ഈ വഴികള്‍ പിന്തുടരുക
  • ഫയര്‍ഫോക്‌സ് ഓപണ്‍ ചെയ്യുക
  • ഹാര്‍ഡ്‌വെയര്‍ മെനു ബട്ടണ്‍ ക്ലിക് ചെയ്യുക
  • Settingsല്‍ ക്ലിക് ചെയ്യുക
  • Use Master Password എന്നതിന് നേരെയുള്ള ചെക്ക്‌ബോക്‌സ് സെലക്റ്റ് ചെയ്യുക
  • നിങ്ങളുടെ മാസ്റ്റര്‍ പാസ്‌വേര്‍ഡ് നല്‍കുക
  • OK തെരഞ്ഞെടുക്കുക- ഇതോടെ മാസ്റ്റര്‍ പാസ്‌വേര്‍ഡ് ഡിസേബിള്‍ ആയി.

മാസ്റ്റര്‍ പാസ്‌വേര്‍ഡ് മറന്നു പോകുകയും അത് റീസെറ്റ് ചെയ്യുകയും വേണമെങ്കില്‍ എന്ത് ചെയ്യണം എന്ന് നോക്കൂ
  • ഫയര്‍ഫോക്‌സ് ഓപണ്‍ ചെയ്യുക
  • ലൊക്കേഷന്‍ ബാര്‍ തെരഞ്ഞെടുക്കുക
  • chrome://pippki/content/resetpassword.xul എന്ന് ലൊക്കേഷന്‍ ബാറില്‍ നല്‍കുക
  • Reset Master password എന്ന ഓപ്ഷനുള്ള ഒരു വിന്‍ഡോസ് തുറക്കും
  • Reset ബട്ടണില്‍ അമര്‍ത്തുക

മാസ്റ്റര്‍ പാസ്‌വേര്‍ഡ് റീസെറ്റ് ആയി. മാസ്റ്റര്‍ പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്താല്‍ സേവ് ചെയ്ത പാസ്‌വേര്‍ഡുകളെല്ലാം മായ്ഞ്ഞുപോകും എന്നോര്‍ക്കുക.
ഡെസ്‌ക്ടോപ് ഫയര്‍ഫോക്‌സ് ബ്രൗസറില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുന്ന വിധം

  • ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഓപണ്‍ ചെയ്യുക
  • Tools എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക
  • Tools ലിസ്റ്റില്‍ ഏറ്റവും താഴെ കാണുന്ന Options ക്ലിക് ചെയ്യുക
  • അവിടെ Securtiy അഥവാ Passwords എന്ന് കാണാം.
  • അതില്‍ Use a Master Password എന്ന ഓപ്ഷന്‍ കാണാം. അത് തെരഞ്ഞെടുത്ത് മാസ്റ്റര്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുക

ഡെസ്‌ക്ടോപ് ഫയര്‍ഫോക്‌സില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് മാറ്റുന്ന വിധം
  • ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഓപണ്‍ ചെയ്യുക
  • Tools എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക
  • Tools ലിസ്റ്റില്‍ ഏറ്റവും താഴെ കാണുന്ന Options ക്ലിക് ചെയ്യുക
  • അവിടെ Security അഥവാ Passwords എന്ന് കാണാം.
  • Change Master Password തെരഞ്ഞെടുത്ത് പാസ്‌വേര്‍ഡ് മാറ്റുക

ഡെസ്‌ക്ടോപ് ഫയര്‍ഫോക്‌സ് ബ്രൗസറില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്യുന്ന വിധം
  • ഫയര്‍ഫോക്‌സ് ഓപണ്‍ ചെയ്യുക
  • ലൊക്കേഷന്‍ ബാര്‍ അഥവാ അഡ്രസ് ബാറില്‍ chrome://pippki/content/resetpassword.xul എന്ന് നല്‍കുക
  • എന്റര്‍ കീ പ്രസ് ചെയ്യുക
  • റീസെറ്റ് ക്ലിക് ചെയ്യുക

മൊബൈലില്‍ നിന്ന് മൊബൈലിലേക്ക് എങ്ങനെ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാം?

ഫോണില്‍ ബാലന്‍സ് കുറവ്. അത്യാവശ്യമായി ഒരു കോള്‍ ചെയ്യുകയും വേണം. സ്‌റ്റോറില്‍ പോയോ ഓണ്‍ലൈനായോ ചെയ്യാന്‍ പറ്റിയ സാഹചര്യവുമല്ല. എന്തു ചെയ്യും? ചില ടെലികോം കമ്പനികള്‍ 5/10 രൂപയുടെ എമര്‍ജന്‍സി റീചാര്‍ജ്ജ് അനുവദിക്കാറുണ്ട്. പിന്നീട് ഫോണില്‍ റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഈ കാശ് അതില്‍ നിന്ന് കുറക്കുകയാണ് പതിവ്. നിങ്ങള്‍ക്ക് 10 രൂപ ബാലന്‍സ് കിട്ടിയാല്‍ പോരെങ്കിലോ?
സുഹൃത്തിന്റെ ഫോണില്‍ നിന്ന് തത്കാലത്തേക്ക് ബാലന്‍സ് കടം വാങ്ങിക്കൂടേ. അതെ ഒരേ നെറ്റ്‌വര്‍ക്കില്‍ പെടുന്നരണ്ട് ഫോണുകള്‍ക്ക് പരസ്പരം ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. എങ്ങനെ ട്രാന്‍സ്ഫറിംഗ് നടക്കും? ഓരോ സേവനദാതാക്കളുടേയും മൊബൈല്‍ ട്രാന്‍സ്ഫര്‍ കോഡ് വിശദീകരിക്കുകയാണ് അടുത്ത പേജുകളില്‍.
എയര്‍ടെല്‍


ട്രാന്‍സ്ഫറിംഗ് നടത്തേണ്ട രണ്ട് ഫോണുകളും എയര്‍ടെല്‍ കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇപ്രകാരം ചെയ്യുക. *141# ഡയല്‍ ചെയ്ത് ബാലന്‍സ്ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
 


എയര്‍സെല്‍

 
*122*666# എന്നാണ് ട്രാന്‍സ്ഫറിംഗിന് എയര്‍സെല്ലില്‍ ഡയല്‍ ചെയ്യേണ്ടത്. 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ എന്നിങ്ങനെയുള്ള റീചാര്‍ജ്ജുകള്‍ ഇങ്ങനെ നടത്താനാകും.




ബിഎസ്എന്‍എല്‍

GIFTmobile number (ഏത് നമ്പറിലേക്കാണോ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത്) എന്ന ഫോര്‍മാറ്റില്‍ 53733 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക. 50 രൂപയാണ് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതെങ്കില്‍ GIFT 50 എന്ന് ടൈപ്പ് ചെയ്യണം.



ഐഡിയ

GIVEAmount എന്ന ഫോര്‍മാറ്റില്‍ 55567 നമ്പറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. 50 രൂപയാണ് അയയ്‌ക്കേണ്ടതെങ്കില്‍ GIVE 1234567890 (മൊബൈല്‍ നമ്പര്‍) 50 എന്ന് ടൈപ്പ് ചെയ്യുക.

റിലയന്‍സ്

*367*3# എന്ന് ഡയല്‍ ചെയ്യുക. പിന്നീട് *312*3# എന്ന് എന്റര്‍ ചെയ്ത ശേഷം മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. എത്ര തുകയാോ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് അത് ചേര്‍ക്കുക. പിന്‍ നമ്പര്‍ ചേര്‍ക്കുക. 1 ആണ് ഡീഫോള്‍ട്ട് പിന്‍
Related Posts Plugin for WordPress, Blogger...




യൂണിനോര്‍

*202*mobilephonenumber*amount എന്ന ഫോര്‍മാറ്റില്‍ വേണം യൂണിനോര്‍ നെറ്റ്‌വര്‍ക്കില്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍.




വോഡഫോണ്‍



*131*amount*mobilenumber# എന്നതാണ് വോഡഫോണിലെ ബാലന്‍സ് ട്രാന്‍സ്ഫറിംഗ് ഫോര്‍മാറ്റ്