Pages

Wednesday 5 December 2012

എങ്ങനെ നിങ്ങളുടെ ഫോണ്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാം?

മൊബൈല്‍ ഫോണ്‍ എപ്പോഴും കൊണ്ടുനടക്കുന്നവരുടെ പ്രധാനപ്രശ്‌നമാണ് ചാര്‍ജ് ശൂ എന്ന് തീര്‍ന്നു പോകുന്നത്. കേവലം കോളുകള്‍ക്കും മെസ്സേജിനും അപ്പുറം ഫോണ്‍ ഇന്ന് ധാരാളം ഉപകരണങ്ങളുടെ ജോലി നിര്‍വ്വഹിയ്ക്കുന്നുണ്ട്.  ലാപ്‌ടോപ്, എംപി3 പ്ലെയര്‍, ക്യാമറ, പ്ലേ സ്റ്റേഷന്‍ തുടങ്ങി അനവധി ഉപകരണങ്ങളുടെ ജോലിയാണ്  യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കൈയ്യിലിരിയ്ക്കുന്ന ഒരു കുഞ്ഞന്‍ സ്മാര്‍ട്ട്‌ഫോണ്‍ ചെയ്യുന്നത്.അപ്പോള്‍ പിന്നെ ചാര്‍ജ് തീരാതിരിയ്ക്കുമോ? പക്ഷെ ചാര്‍ജ് തീര്‍ന്നു കഴിഞ്ഞ് വീണ്ടും ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയം പലപ്പോഴും വ്യത്യസ്തമാണ്. ഇത് എങ്ങനെ എവിടെ ചാര്‍ജ് ചെയ്യുന്നു എന്നതിനെ ആശ്രയിയ്ക്കുന്നുണ്ട്. അതുകൊണ്ട്  വേഗത്തില്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള ചില വഴികള്‍ നോക്കാം.
10 സ്‌റ്റൈലിഷ് മൊബൈല്‍ ഫോണ്‍ സ്റ്റാന്‍ഡുകള്‍
  • ഒരു പവര്‍ പ്ലഗ്ഗുമായി നേരിട്ട് ഘടിപ്പിച്ച് ചാര്‍ജ് ചെയ്താല്‍ കാറില്‍ വച്ചോ, കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ ചാര്‍ജ് ചെയ്യുന്നതിലും വേഗത്തില്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ആകും.
  • ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ എല്ലാം ഓഫ് ചെയ്യുക. ജിപിഎസ്, ബ്ലൂടൂത്ത് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ശരിക്ക് ബാറ്ററി മോഷ്ടിയ്ക്കുന്നവയാണ്. അതുകൊണ്ട് അവ ഓഫ് ചെയ്താല്‍ കൂടുതല്‍ വേഗത്തില്‍ ബാറ്ററി ചാര്‍ജ് ആകും
  • നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ ഓഫ് ചെയ്യുക. സാധാരണ ഫോണുകളിലെല്ലാം തന്നെ കുറേ നേരം ഉപയോഗിയ്ക്കാതിരുന്നാല്‍ സ്‌ക്രീന്‍ ഓഫ് ആകാറുണ്ട്. ഇല്ലെങ്കില്‍ ഡിസ്‌പ്ലേ സെറ്റിംഗ്‌സില്‍ അതിനുള്ള ഓപ്ഷനുണ്ട്.
  • ഫോണിന്റെ വൈബ്രേഷനിലല്ലാതെ റിംഗ് മോഡില്‍ വയ്ക്കുക. വൈബ്രേറ്റിനെ അപേക്ഷിച്ച് കുറവ് ബാറ്ററിയേ റിംഗ് ടോണ്‍ ഉപയോഗിയ്ക്കൂ.

എങ്ങനെ പെന്‍ഡ്രൈവിലെ റൈറ്റ് പ്രൊട്ടക്ഷന്‍ ഒഴിവാക്കാം

ഇതൊരു സാധാരണ പ്രശ്നമാണ്. പെന്‍ഡ്രൈവ് ഉപയോഗിയ്ക്കുന്ന എല്ലാവരും ഒരുപക്ഷെ ഇത് അനുഭവിച്ചിട്ടുമുണ്ടാകും. അതായത്, ഏതെങ്കിലും ഫയല്‍ കോപ്പി ചെയ്യുമ്പോഴോ, ഡിലീറ്റ് ചെയ്യുമ്പോഴോ, അതില്‍  മാറ്റം വരുത്തുമ്പോഴോ ഒക്കെ പെന്‍ഡ്രൈവ്/യുഎസ്ബി ഉപകരണം
റെറ്റ് പ്രൊട്ടെക്റ്റഡാണ്, നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ല എന്ന സന്ദേശം വരാം. ഇത് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു പ്രശ്‌നമാണ്.
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ അപ്‌ഡേറ്റിനൊപ്പം വില കുറവും നല്‍കുന്ന ടോപ് 5 സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍
പോംവഴി
  • യുഎസ്ബി ഉപകരണം കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്യുക
  • സ്റ്റാര്‍ട്ട് മെനു തുറക്കുക
  • റണ്‍ എടുത്ത് regedit എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക
  • രെജിസ്റ്ററി എഡിറ്റര്‍ തുറക്കപ്പെടും
  • ചുവടെ കൊടുത്തിരിയ്ക്കുന്ന പാത്തിലേയ്ക്ക് പോകുക
HKEY_LOCAL_MACHINE\SYSTEM\CurrentControlSet\Control\StorageDevicePolicies
  • വലത് ഭാഗത്തുള്ള റൈറ്റ് പ്രൊട്ടക്റ്റ് എന്ന കീയില്‍ ഡബിള്‍
    ക്ലിക്ക് ചെയ്യുക. എന്നിട്ട് അവിടെ ഡിവേര്‍ഡ് വാല്യു ആയി ’0′ നല്‍കുക.
  • ഡാറ്റ വാല്യൂ ബോക്‌സില്‍ ഓകെ അമര്‍ത്തുക.
  • രെജിസ്ട്രിയില്‍ നിന്നും പുറത്തു കടക്കുക. എന്നിട്ട് കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
  • ഇനി പെന്‍ഡ്രൈവ് വീണ്ടും കമ്പ്യൂട്ടറുമായി ബന്ധിപ്പിയ്ക്കുക.
കഴിഞ്ഞു. ഇനി  എന്ത് വേണമെങ്കിലും ചെയ്യാം. റൈറ്റ് പ്രൊട്ടക്ഷന്‍ പോയി.

വയര്‍ലെസ് നെറ്റ്‌വര്‍ക്ക് മികച്ചതാക്കാന്‍ 10 വഴികള്‍

ചില സമയങ്ങളില്‍ നിങ്ങളുടെ വീട്ടിലെ വൈ-ഫൈ സിഗ്നല്‍ ദുര്‍ബലമാകുന്നുണ്ടോ ? വീടിന്റെ ചില ഭാഗങ്ങളില്‍ കണക്ഷന്‍ കിട്ടാതെ വരുന്നുണ്ടോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വയര്‍ലെസ് നെറ്റ്‌വര്‍ക്കിന്റെ ക്ഷമത പരിശോധിയ്‌ക്കേണ്ട സമയമായി. വയര്‍ലെസ് നെറ്റ്‌വര്‍ക്ക് വേഗത വര്‍ദ്ധനയ്ക്ക് സഹായകമായ ചില കാര്യങ്ങള്‍ നോക്കാം.
നിങ്ങളുടെ വയര്‍ലെസ് മോഡത്തിന്റെ സ്ഥാനം ക്രമീകരിയ്ക്കുക
വീടിന്റെ ഏകദേശം മധ്യഭാഗത്തായി വയ്ക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. മാത്രമല്ല ഭിത്തിയ്ക്ക് എതിരെ മോഡം വയ്ക്കാനും പാടില്ല. രണ്ടുനില വീടാണെങ്കില്‍ താഴത്തെ നിലയില്‍ മോഡം വച്ചാല്‍ ഷെല്‍ഫിലോ മറ്റോ ഉയരത്തില്‍ വയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. എങ്കിലേ മുകളിലേ നിലയില്‍ സിഗ്നല്‍ കാര്യമായി ലഭിയ്ക്കൂ.
ഭിത്തി, ലോഹ വസ്തുക്കള്‍ തുടങ്ങിയവയില്‍ നിന്നും അകറ്റി വയര്‍ലെസ് മോഡം സ്ഥാപിയ്ക്കുക
ഭിത്തി, ലോഹ വസ്തുക്കള്‍ തുടങ്ങിയവ വയര്‍ലെസ് നെറ്റ്‌വര്‍ക്കില്‍ തടസ്സമുണ്ടാക്കും. അതുകൊണ്ട് അവയോട് കഴിവതും അകലത്തില്‍ റൂട്ടര്‍ സ്ഥാപിയ്ക്കുക.
മോഡം ആന്റിന മാറ്റുക
റൂട്ടറുകള്‍ക്കൊപ്പം ലഭിയ്ക്കുന്ന ആന്റിന എല്ലാ ദിശകളിലേയ്ക്കും സിഗ്നല്‍ നല്‍കാന്‍ ശേഷിയുള്ളതാണ്. അതുകൊണ്ട് തന്നെ വീടിന് പുറത്തേക്കും മറ്റും അനാവശ്യമായി സിഗ്നല്‍ നഷ്ടപ്പെടും. ഊരി മാറ്റാവുന്ന ആന്റിനയാണെങ്കില്‍ അതിന് പകരം ഒരു ഹൈ ഗെയ്ന്‍ ആന്റിന സ്ഥാപിയ്ക്കുക.
നിങ്ങളുടെ ലാപ്‌ടോപ്പിന്റെ വയര്‍ലെസ് പിസി കാര്‍ഡ് അഡാപ്റ്റര്‍ മാറ്റുക
ലാപ്‌ടോപ്പിനൊപ്പം വയര്‍ലെസ് അഡാപ്റ്റര്‍ ബില്‍റ്റ് ഇന്‍ ആണെങ്കില്‍ അവ പരമാവധി മികച്ചതായിരിയ്ക്കും. എന്നാല്‍ അങ്ങനെയല്ലാത്ത ലാപ്‌ടോപ് ആണെങ്കില്‍ അതിന്റെ പിസി കാര്‍ഡ് അടിസ്ഥാനമാക്കിയ വയര്‍ലെസ് അഡാപ്റ്ററിന് പകരം , ബാഹ്യ ആന്റിന ഉപയോഗിയ്്ക്കുന്ന ഒരു യുഎസ്ബി വയര്‍ലെസ് നെറ്റ്‌വര്‍ക്ക് അഡാപ്റ്റര്‍ ഉപയോഗിയ്ക്കുക.
വയര്‍ലെസ് റിപ്പീറ്റര്‍ ഉപയോഗിയ്ക്കുക
നിങ്ങളുടെ കമ്പ്യൂട്ടറിനും, വയര്‍ലെസ് റൂട്ടറിനും ഇടയില്‍ മധ്യഭാഗത്തായി ഒരു വയര്‍ലെസ് റിപ്പീറ്റര്‍ ഉപയോഗിയ്ക്കുക. ഇത് വയര്‍ലെസ് മോഡത്തിന്റെ പരിധിയെ വര്‍ദ്ധിപ്പിയ്ക്കുകയും, സിഗ്നലിന്റെ തീവ്രത വര്‍ദ്ധിയ്ക്കുകയും ചെയ്യും.
വയര്‍ലെസ് ചാനല്‍ മാറ്റുക
റേഡിയോ സ്‌റ്റേഷനുകളുടെ കാര്യം പോലെ തന്നെ നിങ്ങളുടെ വയര്‍ലെസ് റൂട്ടറിന്റെ ചാനലും മാറ്റാന്‍ സാധിയ്ക്കും. റൂട്ടറിന്റെ കോണ്‍ഫിഗറേഷന്‍ പേജില്‍ പോയാല്‍ നിങ്ങള്‍ക്ക് ചാനലുകള്‍ മാറ്റാന്‍ സാധിയ്ക്കും.
വയര്‍ലെസ് ഇന്റര്‍ഫെറന്‍സ് കുറയ്ക്കുക
ഏറ്റവും സാധാരണ വയര്‍ലെസ് സാങ്കേതികവിദ്യയായ 802.11g 2.4  GHz എന്ന ആവൃത്തിയിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. പല കോര്‍ഡ്‌ലെസ് ഫോണുകളും, മൈക്രോവേവ് ഓവനുകളും, മറ്റ് വയര്‍ലെസ് ഉപകരണങ്ങളും ഇതേ ഫ്രീക്വന്‍സിയാണ് ഉപയോഗപ്പടെുത്തുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം നടക്കു്ന്ന സമയത്ത്് നിങ്ങളുടെ വയര്‍ലെസ് നെറ്റ്‌വര്‍ക്കില്‍ കാര്യമായ തടസ്സങ്ങളുണ്ടാകും. ഇക്കാര്യം ശ്രദ്ധിയ്ക്കുക.
നെറ്റ്‌വര്‍ക്ക് അഡാപ്റ്റര്‍ ഡ്രൈവര്‍ അപ്‌ഡേറ്റ് ചെയ്യുക
റൂട്ടര്‍ നിര്‍മ്മാതാക്കള്‍ ഇടക്കിടയ്ക്ക് റൂട്ടറുകളില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്താറുണ്ട്. അവരുടെ വെബ്‌സൈറ്റില്‍ നിന്നും ഇത്തരം ഡ്രൈവര്‍ അപ്‌ഡേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിയ്ക്കുക.
ഒരേ കമ്പനിയുടെ ഉപകരണങ്ങള്‍ ഉപയോഗിയ്ക്കുക
റൂട്ടറും, നെറ്റ്‌വര്‍ക്ക് അഡാപ്റ്ററും എപ്പോഴും ഒരേ കമ്പനിയുടെ ഉപയോഗിയ്ക്കുകയാണെങ്കില്‍ അതിനനുസരിച്ച് കൂടുതല്‍ മികച്ച വേഗത സാധ്യമാകും.
802.11a, 802.11b,802.11g ഉപകരണങ്ങളെ 802.11n ലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യുക.
802.11n ന് മറ്റുള്ളവയെ അപേക്ഷിച്ച് ഇരട്ടി വേഗതയുണ്ട്. മാത്രമല്ല ഇപ്പോള്‍ ഉപയോഗിയ്ക്കുന്ന ഏത് വയര്‍ലെസ് ഉപകരണവും ഇതില്‍ ഉപയോഗിയ്ക്കാനുമാകും.

Wednesday 21 November 2012

ജിമെയിലിലെ പുതിയ കമ്പോസ് സംവിധാനം ഉപയോഗിച്ച് എങ്ങനെ കമ്പോസ് ചെയ്യാം ?

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഈമെയില്‍ സര്‍വീസ് ആണ് ജിമെയില്‍. ഗൂഗിള്‍ ഇടയ്ക്കിടയ്ക്ക് പുതിയ പരിഷ്‌ക്കാരങ്ങളും സൗകര്യങ്ങളും ഇതില്‍ അവതരിപ്പിയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ പുതിയ ഒരു കമ്പോസ് സൗകര്യമാണ് ഗൂഗിള്‍ അവതരിപ്പിയ്ക്കുന്നത്. ഇതിലൂടെ കമ്പോസ് ചെയ്യുന്നതിനൊപ്പം പോപ് അപ് ജാലകങ്ങളിലൂടെ ഇന്‍ബോക്‌സിലെ മെയിലുകള്‍ നോക്കാന്‍ സാധിയ്ക്കും. രണ്ട് ജാലകങ്ങള്‍ തുറന്ന് മെയില്‍ കമ്പോസ് ചെയ്യാന്‍ സാധ്യമാകുന്നതിലൂടെ പഴയ മെയിലുകള്‍ നോക്കാനായി കമ്പോസ് ചെയ്യുന്ന മെയില്‍ ഡ്രാഫ്റ്റില്‍ സേവ് ചെയ്ത് ക്ലോസ് ചെയ്യേണ്ട കാര്യം ഇനി ഇല്ല.കമ്പോസ്, റിപ്ലൈ ജാലകങ്ങള്‍ ചാറ്റ് സ്‌ക്രീനുകള്‍ പോലെ വരുന്നത് കൊണ്ട് ഒരു സമയത്ത് ധാരാളം മെയിലുകള്‍ തുറക്കാന്‍ സാധിയ്ക്കും. തത്ക്കാലം ആവശ്യമില്ലാത്ത മെയിലുകള്‍ മിനിമൈസ് ചെയ്യാനും സാധിയ്ക്കും. ഈ സംവിധാനത്തിന്റെ അവതരണത്തിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജിമെയില്‍ ഉപയോക്താക്കളുടെ കാലങ്ങളായുള്ള ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണമാണ് സാധ്യമാകുന്നത്. ധാരാളം സമയം ലാഭിയ്ക്കാനും, കൂടുതല്‍ കാര്യക്ഷമമായി മെയിലുകള്‍ കൈകാര്യം ചെയ്യാനും ഈ പരിഷ്‌ക്കാരം സഹായിയ്ക്കും.

അനോണിമസ് ഇമെയില്‍ അയയ്ക്കുന്നതെങ്ങനെ?


santhosh
ഒരു ഇമെയില്‍ ലഭിക്കുമ്പോള്‍ അതില്‍ നിന്നും അതാരാണ് അയച്ചതെന്ന് മനസ്സിലാക്കാം. അയയ്ക്കുന്ന ആളുടെ ഇമെയില്‍ വിലാസം, സമയം തുടങ്ങിയ ചില വിവരങ്ങള്‍ ഇമെയിലില്‍ ഓട്ടോമാറ്റിക്കായി വരും. ഇങ്ങനെ അല്ലാതെയും മെയില്‍ അയയ്ക്കാനും മാര്‍ഗ്ഗങ്ങളുണ്ട്. അതായത് അയയ്ക്കുന്ന ആളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താത്ത ഇമെയിലുകള്‍. കൂട്ടുകാര്‍ക്ക് പിറന്നാള്‍ ദിനത്തില്‍ ഒരു സര്‍പ്രൈസ് മെയില്‍ അയയ്ക്കാനും മറ്റും രസകരമായി വേണം ഈ സേവനം ഉപയോഗിക്കാന്‍.
പ്രത്യേകം ശ്രദ്ധിക്കുക: ഇമെയിലിലെ ഒരു സൗകര്യത്തെക്കുറിച്ച് വായനക്കാര്‍ക്ക് അറിവ് നല്‍കുക മാത്രമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഒരിക്കലും നിയമവിരുദ്ധമായ പ്രവൃത്തികള്‍ക്കായി ഈ സേവനം ഉപയോഗിക്കരുത്.
സ്റ്റെപ് 1
സെന്റ്-ഇമെയില്‍. ഓര്‍ഗ് എന്ന സൈറ്റ് ഓപണ്‍ ചെയ്യുക
സ്റ്റൈപ് 2

santhosh

ഏത് ഇമെയില്‍ വിലാസത്തിലേക്കാണോ മെയില്‍ അയയ്‌ക്കേണ്ടത് അത് ടൈപ്പ് ചെയ്യുക.
സ്റ്റെപ് 3
santhosh
സബ്ജക്റ്റ് ടൈപ്പ് ചെയ്യുക
സ്റ്റെപ് 4
santhosh
സന്ദേശം ടൈപ്പ് ചെയ്യുക
സ്റ്റെപ് 5
santhosh
സന്ദേശം ടൈപ്പ് ചെയ്ത ശേഷം ഇമെയില്‍ അയയ്ക്കുന്നതിന് മുന്നോടിയായി ഒരു വെരിഫിക്കേഷന്‍ കോഡ് തെറ്റുകൂടാതെ ടൈപ്പ് ചെയ്യേണ്ടതുണ്ട്.
സ്റ്റെപ് 6
santhosh
വെരിഫിക്കേഷന്‍ കോഡ് ബോക്‌സിന് താഴെയുള്ള send ബട്ടണ്‍ അമര്‍ത്തി സന്ദേശം അയയ്ക്കാം.

പാസ്‌വേര്‍ഡ് സംരക്ഷണത്തിന് ഫയര്‍ഫോക്‌സില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് സൃഷ്ടിക്കാം

ഫയര്‍ഫോക്‌സ് ബ്രൗസറില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, മെയില്‍, ബാങ്കിംഗ് തുടങ്ങിയ വിവിധ അക്കൗണ്ടുകള്‍ ഓപണ്‍ ചെയ്യുമ്പോള്‍ ആ പാസ്‌വേര്‍ഡുകള്‍ സേവ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. എന്നാല്‍ ഫയര്‍ഫോക്‌സിലെ ഈ സൗകര്യം അറിയുന്ന മറ്റൊരാള്‍ക്ക് ഇങ്ങനെ സ്‌റ്റോര്‍ ചെയ്ത പാസ്‌വേര്‍ഡുകള്‍ ആക്‌സസ് ചെയ്യാനും എളുപ്പമാണ്. അവ മറ്റ് ഉപയോക്താക്കള്‍ കൈക്കലാക്കുന്നത് ഗുരുതരമായ സുരക്ഷപ്രശ്‌നത്തിനിടയാക്കുമെന്നതും വ്യക്തം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ ഫയര്‍ഫോക്‌സ് തന്നെ മറ്റൊരു മാര്‍ഗ്ഗം പറയുന്നുണ്ട്. മാസ്റ്റര്‍ പാസ്‌വേര്‍ഡ് (Master Passwords) എന്നാണതിന്റെ പേര്.
അതായത് ഫയര്‍ഫോക്‌സ് സ്‌റ്റോര്‍ ചെയ്തിട്ടുള്ള പാസ്‌വേര്‍ഡുകളെയെല്ലാം സംരക്ഷിച്ചു നിര്‍ത്തുന്ന സുരക്ഷാസംവിധാനമാണിത്. മാസ്റ്റര്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്താല്‍ ഓരോ തവണ അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യുമ്പോഴും ഈ മാസ്റ്റര്‍ പാസ്‌വേര്‍ഡ് ഫയര്‍ഫോക്‌സ് ആവശ്യപ്പെടും. ഇത് മൂലം നിങ്ങളുടെ സിസ്റ്റം മറ്റൊരാള്‍ ഉപയോഗിച്ചാലും അയാള്‍ക്ക് ഈ മാസ്റ്റര്‍ പാസ്‌വേര്‍ഡ് നല്‍കാതെ നിങ്ങളുടെ അക്കൗണ്ട് പാസ്‌വേര്‍ഡ് കൈക്കലാക്കാനോ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനോ സാധിക്കില്ല. ബ്രൗസര്‍ ക്ലോസ് ചെയ്യുന്ന പക്ഷം വീണ്ടും ഈ പാസ്‌വേര്‍ഡുകള്‍ ഫയര്‍ഫോക്‌സ് ലോക്ക് ചെയ്യും.
ഡെസ്‌ക്ടോപ് ബ്രൗസറിലും ആന്‍ഡ്രോയിഡ് മോസില്ല ഫയര്‍ഫോക്‌സ് ബ്രൗസറിലും മാസ്റ്റര്‍ പാസ് വേര്‍ഡ്‌സെറ്റ് ചെയ്യാനാകും. ആദ്യം ആന്‍ഡ്രോയിഡില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുന്ന വിധം നോക്കാം.

  • ആന്‍ഡ്രോയിഡ് മൊബൈലില്‍/ടാബ്‌ലറ്റില്‍ ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഓപണ്‍ ചെയ്യുക
  • മെനു ബട്ടണ്‍ ക്ലിക് ചെയ്യുക
  • Settingsല്‍ പോകുക
  • Use the master password എന്നതിന് നേരെയുള്ള ബോക്‌സില്‍ ക്ലിക് ചെയ്യുക

  • പാസ് വേര്‍ഡ് നല്‍കുക
  • ഉറപ്പുവരുത്താന്‍ ഒരിക്കല്‍ കൂടി പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്യണം
  • OK ബട്ടണ്‍ ക്ലിക് ചെയ്യുക
ഇതോടെ മാസ്റ്റര്‍ പാസ് വേര്‍ഡ് തയ്യാറായി.

ഇനി മാസ്റ്റര്‍ പാസ്‌വേര്‍ഡ് സൗകര്യം ഡിസേബിള്‍ ചെയ്യണമെങ്കില്‍ ഈ വഴികള്‍ പിന്തുടരുക
  • ഫയര്‍ഫോക്‌സ് ഓപണ്‍ ചെയ്യുക
  • ഹാര്‍ഡ്‌വെയര്‍ മെനു ബട്ടണ്‍ ക്ലിക് ചെയ്യുക
  • Settingsല്‍ ക്ലിക് ചെയ്യുക
  • Use Master Password എന്നതിന് നേരെയുള്ള ചെക്ക്‌ബോക്‌സ് സെലക്റ്റ് ചെയ്യുക
  • നിങ്ങളുടെ മാസ്റ്റര്‍ പാസ്‌വേര്‍ഡ് നല്‍കുക
  • OK തെരഞ്ഞെടുക്കുക- ഇതോടെ മാസ്റ്റര്‍ പാസ്‌വേര്‍ഡ് ഡിസേബിള്‍ ആയി.

മാസ്റ്റര്‍ പാസ്‌വേര്‍ഡ് മറന്നു പോകുകയും അത് റീസെറ്റ് ചെയ്യുകയും വേണമെങ്കില്‍ എന്ത് ചെയ്യണം എന്ന് നോക്കൂ
  • ഫയര്‍ഫോക്‌സ് ഓപണ്‍ ചെയ്യുക
  • ലൊക്കേഷന്‍ ബാര്‍ തെരഞ്ഞെടുക്കുക
  • chrome://pippki/content/resetpassword.xul എന്ന് ലൊക്കേഷന്‍ ബാറില്‍ നല്‍കുക
  • Reset Master password എന്ന ഓപ്ഷനുള്ള ഒരു വിന്‍ഡോസ് തുറക്കും
  • Reset ബട്ടണില്‍ അമര്‍ത്തുക

മാസ്റ്റര്‍ പാസ്‌വേര്‍ഡ് റീസെറ്റ് ആയി. മാസ്റ്റര്‍ പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്താല്‍ സേവ് ചെയ്ത പാസ്‌വേര്‍ഡുകളെല്ലാം മായ്ഞ്ഞുപോകും എന്നോര്‍ക്കുക.
ഡെസ്‌ക്ടോപ് ഫയര്‍ഫോക്‌സ് ബ്രൗസറില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുന്ന വിധം

  • ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഓപണ്‍ ചെയ്യുക
  • Tools എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക
  • Tools ലിസ്റ്റില്‍ ഏറ്റവും താഴെ കാണുന്ന Options ക്ലിക് ചെയ്യുക
  • അവിടെ Securtiy അഥവാ Passwords എന്ന് കാണാം.
  • അതില്‍ Use a Master Password എന്ന ഓപ്ഷന്‍ കാണാം. അത് തെരഞ്ഞെടുത്ത് മാസ്റ്റര്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുക

ഡെസ്‌ക്ടോപ് ഫയര്‍ഫോക്‌സില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് മാറ്റുന്ന വിധം
  • ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഓപണ്‍ ചെയ്യുക
  • Tools എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക
  • Tools ലിസ്റ്റില്‍ ഏറ്റവും താഴെ കാണുന്ന Options ക്ലിക് ചെയ്യുക
  • അവിടെ Security അഥവാ Passwords എന്ന് കാണാം.
  • Change Master Password തെരഞ്ഞെടുത്ത് പാസ്‌വേര്‍ഡ് മാറ്റുക

ഡെസ്‌ക്ടോപ് ഫയര്‍ഫോക്‌സ് ബ്രൗസറില്‍ മാസ്റ്റര്‍ പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്യുന്ന വിധം
  • ഫയര്‍ഫോക്‌സ് ഓപണ്‍ ചെയ്യുക
  • ലൊക്കേഷന്‍ ബാര്‍ അഥവാ അഡ്രസ് ബാറില്‍ chrome://pippki/content/resetpassword.xul എന്ന് നല്‍കുക
  • എന്റര്‍ കീ പ്രസ് ചെയ്യുക
  • റീസെറ്റ് ക്ലിക് ചെയ്യുക

മൊബൈലില്‍ നിന്ന് മൊബൈലിലേക്ക് എങ്ങനെ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാം?

ഫോണില്‍ ബാലന്‍സ് കുറവ്. അത്യാവശ്യമായി ഒരു കോള്‍ ചെയ്യുകയും വേണം. സ്‌റ്റോറില്‍ പോയോ ഓണ്‍ലൈനായോ ചെയ്യാന്‍ പറ്റിയ സാഹചര്യവുമല്ല. എന്തു ചെയ്യും? ചില ടെലികോം കമ്പനികള്‍ 5/10 രൂപയുടെ എമര്‍ജന്‍സി റീചാര്‍ജ്ജ് അനുവദിക്കാറുണ്ട്. പിന്നീട് ഫോണില്‍ റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഈ കാശ് അതില്‍ നിന്ന് കുറക്കുകയാണ് പതിവ്. നിങ്ങള്‍ക്ക് 10 രൂപ ബാലന്‍സ് കിട്ടിയാല്‍ പോരെങ്കിലോ?
സുഹൃത്തിന്റെ ഫോണില്‍ നിന്ന് തത്കാലത്തേക്ക് ബാലന്‍സ് കടം വാങ്ങിക്കൂടേ. അതെ ഒരേ നെറ്റ്‌വര്‍ക്കില്‍ പെടുന്നരണ്ട് ഫോണുകള്‍ക്ക് പരസ്പരം ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. എങ്ങനെ ട്രാന്‍സ്ഫറിംഗ് നടക്കും? ഓരോ സേവനദാതാക്കളുടേയും മൊബൈല്‍ ട്രാന്‍സ്ഫര്‍ കോഡ് വിശദീകരിക്കുകയാണ് അടുത്ത പേജുകളില്‍.
എയര്‍ടെല്‍


ട്രാന്‍സ്ഫറിംഗ് നടത്തേണ്ട രണ്ട് ഫോണുകളും എയര്‍ടെല്‍ കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇപ്രകാരം ചെയ്യുക. *141# ഡയല്‍ ചെയ്ത് ബാലന്‍സ്ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
 


എയര്‍സെല്‍

 
*122*666# എന്നാണ് ട്രാന്‍സ്ഫറിംഗിന് എയര്‍സെല്ലില്‍ ഡയല്‍ ചെയ്യേണ്ടത്. 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ എന്നിങ്ങനെയുള്ള റീചാര്‍ജ്ജുകള്‍ ഇങ്ങനെ നടത്താനാകും.




ബിഎസ്എന്‍എല്‍

GIFTmobile number (ഏത് നമ്പറിലേക്കാണോ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത്) എന്ന ഫോര്‍മാറ്റില്‍ 53733 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക. 50 രൂപയാണ് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതെങ്കില്‍ GIFT 50 എന്ന് ടൈപ്പ് ചെയ്യണം.



ഐഡിയ

GIVEAmount എന്ന ഫോര്‍മാറ്റില്‍ 55567 നമ്പറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. 50 രൂപയാണ് അയയ്‌ക്കേണ്ടതെങ്കില്‍ GIVE 1234567890 (മൊബൈല്‍ നമ്പര്‍) 50 എന്ന് ടൈപ്പ് ചെയ്യുക.

റിലയന്‍സ്

*367*3# എന്ന് ഡയല്‍ ചെയ്യുക. പിന്നീട് *312*3# എന്ന് എന്റര്‍ ചെയ്ത ശേഷം മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. എത്ര തുകയാോ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് അത് ചേര്‍ക്കുക. പിന്‍ നമ്പര്‍ ചേര്‍ക്കുക. 1 ആണ് ഡീഫോള്‍ട്ട് പിന്‍
Related Posts Plugin for WordPress, Blogger...




യൂണിനോര്‍

*202*mobilephonenumber*amount എന്ന ഫോര്‍മാറ്റില്‍ വേണം യൂണിനോര്‍ നെറ്റ്‌വര്‍ക്കില്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍.




വോഡഫോണ്‍



*131*amount*mobilenumber# എന്നതാണ് വോഡഫോണിലെ ബാലന്‍സ് ട്രാന്‍സ്ഫറിംഗ് ഫോര്‍മാറ്റ്

ഐപി അഡ്രസ് എങ്ങനെ കണ്ടെത്തും?



ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് അഥവാ ഐപി അഡ്രസ് എന്ന് കേട്ടിട്ടില്ലേ? ഓരോ സിസ്റ്റത്തിനും നല്‍കിയിട്ടുള്ള വ്യത്യസ്തമായ അക്കവിലാസങ്ങളാണ് ഐപി അഡ്രസ്. ഈ ഐപി വിലാസം ഉപയോഗിച്ചാണ് ഓരോ സിസ്റ്റത്തേയും (കമ്പ്യൂട്ടര്‍, പ്രിന്റര്‍ പോലുള്ള ഉപകരണങ്ങള്‍) തിരിച്ചറിയാനാകുക.
സിസ്റ്റത്തിന്റെ ഐപി വിലാസം കണ്ടെത്താന്‍ നിങ്ങള്‍ക്കറിയുമോ? ipconfig കമാന്‍ഡ് വഴി വിന്‍ഡോസ് സിസ്റ്റത്തിന്റേയും ifconfig കമാന്‍ഡ് വഴി മാക് ഒഎസ് എക്‌സ്, ലിനക്‌സ്, യുനിക്‌സ് അധിഷ്ഠിത സിസ്റ്റങ്ങളുടേയും ഐപി വിലാസം കണ്ടെത്താനാകും. നിങ്ങളുടെ സിസ്റ്റത്തിന്റെ നെറ്റ്‌വര്‍ക്ക് സെറ്റിംഗ്‌സ് സംബന്ധിച്ച് വിവിധ വിവരങ്ങള്‍ ഈ കമാന്‍ഡുകളില്‍ നിന്ന് ലഭിക്കുന്നതുമാണ്.
വിന്‍ഡോസില്‍ ഐപികോണ്‍ഫിഗ് ഉപയോഗിക്കുന്ന വിധം

  • സ്റ്റാര്‍ട് ബട്ടണ്‍ ക്ലിക് ചെയ്യുക
  • പ്രോഗ്രാംസിലെ റണ്‍ ഓപ്ഷന്‍ ക്ലിക് ചെയ്യുക
  • റണ്‍ബോക്‌സില്‍ cmd എന്ന് ടൈപ്പ് ചെയ്യുക
  • അപ്പോള്‍ തുറന്നുവരുന്ന കറുത്ത കമാന്‍ഡ് വിന്‍ഡോയില്‍ ipconfig എന്ന് ടൈപ്പ് ചെയ്യുക
  • ഐപി വിലാസം കൂടാതെ മറ്റ് സ്റ്റാറ്റിക് വിവരങ്ങളും അറിയണമെങ്കില്‍ ipconfig/ all എന്ന് ടൈപ്പ് ചെയ്യണം
  • ഇവിടെ നിന്നും ഐപി വിലാസം കണ്ടുപിടിക്കാന്‍ സാധിക്കും.
മാക് ഒഎസില്‍
  • ആപ്ലിക്കേഷന്‍ ഫോള്‍ഡര്‍ ഓപണ്‍ ചെയ്യാന്‍ ഫൈന്‍ഡര്‍ ഉപയോഗിക്കുക
  • യൂട്ടിലിറ്റീസില്‍ പോകുക
  • ഒരു ടെര്‍മിനര്‍ വിന്‍ഡോ ഓപണ്‍ ചെയ്യുക
  • വിന്‍ഡോയില്‍ ifconfig എന്ന് ടൈപ്പ് ചെയ്യുക. എല്ലാവിവരങ്ങളും ലഭിക്കാന്‍ ifconfig -a എന്നും ടൈപ്പ് ചെയ്യാം
  • inet എന്ന വിഭാഗത്തില്‍ ഐപി അഡ്രസ് കാണാനാകും.
മാക് ഒഎസ് എക്‌സിലെ അതേ പോലെയാണ് ലിനക്‌സിലും യുനിക്‌സിലും ഐപി വിലാസം കണ്ടെത്തുക.

വിന്‍ഡോസ് പിസികളെ വൈറസില്‍ നിന്ന് സംരക്ഷിക്കാം



ശരീരത്തിന് ഒരു മാറാവ്യാധി പിടിപെട്ടതു പോലെയാണ് കമ്പ്യൂട്ടറില്‍ വൈറസ് കയറിയാലുള്ള അവസ്ഥ. പിന്നീട് എപ്പോഴും ആ സിസ്റ്റത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ പിന്നെ പണം ചെലവിട്ട് ഏറെ ചികിത്സകള്‍ നടത്തി ഭേദപ്പെടുത്തേണ്ടി വരും. ഒരു സിസ്റ്റത്തിന് വേണ്ടി സമയവും പണവും ഏറെയൊന്നും ചെലവഴിക്കാന്‍ നമുക്ക് കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ അസുഖം വരാതെ സൂക്ഷിക്കുക, അതാണ് ഏക മാര്‍ഗ്ഗം. സിസ്റ്റത്തിന്റെ ഉപയോഗം പരമാവധി ഗൗരവത്തോടെ വേണം കാണാന്‍. സൂക്ഷമതയോടെ വേണം ഉപയോഗിക്കാന്‍, എങ്കില്‍ 99 ശതമാനം വൈറസ് ഭീഷണികളേയും നമുക്ക് ചെറുക്കാനാകും.
ചില വഴികള്‍

  • വിശ്വസ്തരെന്ന് തോന്നിയവരില്‍ നിന്ന് മാത്രമുള്ള ഇമെയില്‍ അറ്റാച്ച്‌മെന്റുകള്‍ തുറക്കുക.

  • രണ്ട് ടൈപ്പു(എക്സ്റ്റന്‍ഷന്‍)കളില്‍ എത്തുന്ന ഫയലുകള്‍ ഓപണ്‍ ചെയ്യരുത്. (ഉദാഹരണത്തിന് .txt.vb, .jpg.exe). വിന്‍ഡോസ് സാധാരണ ഫയല്‍ എക്സ്റ്റന്‍ഷനുകള്‍ കാണിക്കാറില്ല. അതായത് പെയിന്റ്.exe ഫയലാണെങ്കില്‍ അത് വെറും പെയിന്റ് എന്ന പേരിലേ കാണിക്കാറുള്ളൂ. ഫയല്‍ എക്സ്റ്റന്‍ഷന്‍ ഹൈഡ് ചെയ്യുന്ന ഈ രീതി വൈറസുകള്‍ ദുരുപയോഗം ചെയ്യാറുണ്ട്. രണ്ട് എക്‌സ്റ്റന്‍ഷനുകള്‍ വരുമ്പോള്‍ ഒന്ന് മാത്രമേ കാണിക്കുകയുള്ളൂ. അപ്പോള്‍ ഉപയോക്താവ് കരുതും ഇത് വിശ്വസനീയമായ ഫയലാണെന്ന്. കണ്‍ട്രോള്‍ പാനലില്‍ പോയി ഫോള്‍ഡര്‍ ഓപ്ഷന്‍ എടുക്കുക. അപ്പിയറന്‍സ്, പേര്‍സണൈലൈസേഷന്‍ പോലുള്ള ഓപ്ഷനുകളിലാകും ഇത് ഉണ്ടാകുക. പിന്നീട് വ്യൂ ടാബില്‍ പോയി ഹൈഡ് എക്‌സ്റ്റന്‍ഷന്‍ ഫോര്‍ നോണ്‍ ഫയല്‍ ടൈപ്പ് ഓപ്ഷന്‍ സെലക്റ്റ് ചെയ്യാരിതിരിക്കുക.

  • യുഎസ്ബി ഡ്രൈവ് ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. മറ്റാരുടെയെങ്കിലും യുഎസ്ബി ഡ്രൈവുകള്‍ വഴിയും വൈറസുകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ വരാം. അല്ലെങ്കില്‍ നിങ്ങളുടെ യുഎസ്ബി മറ്റൊരു സിസ്റ്റത്തിലിട്ടാല്‍ ആ സിസ്റ്റത്തിലുള്ള വൈറസ് ആ യുഎസ്ബി ഡ്രൈവില്‍ കയറിപ്പറ്റുകയും ചെയ്യും. അതിനാല്‍ കഴിയുമ്പോഴെല്ലാം ഇമെയില്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു സിസ്റ്റത്തില്‍ നിന്ന് മറ്റൊരു സിസ്റ്റത്തിലേക്ക് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് വിശ്വസനീയമായ സിസ്റ്റങ്ങളില്‍ മാത്രം യുഎസ്ബി ഡ്രൈവ് ഉപയോഗിക്കുക.

  • ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ വരുന്ന പോപ് അപ് വിന്‍ഡോകളെ സൂക്ഷിക്കുക. ചിലത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് ഉടലെടുത്തതാണെന്ന് തോന്നുന്നെങ്കില്‍ അവ കൂടുതല്‍ സൂക്ഷിക്കണമെന്നാണ് പറയുന്നത്. സിസ്റ്റത്തിലെ ആന്റി വൈറസ് സോഫ്റ്റ്‌വെയറിന്റെ പേരില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ വൈറസ് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുന്ന പോപ് അപ് വിന്‍ഡോകള്‍ വരുമ്പോള്‍ ശ്രദ്ധിക്കുക. അത്തരം വിന്‍ഡോകള്‍ കണ്ടാല്‍ അവയില്‍ ക്ലിക് ചെയ്യാതെ അത് ക്ലോസ് ചെയ്ത് സിസ്റ്റത്തിലെ ആന്റി വൈറസ് പ്രോഗ്രാം നേരിട്ട് ഓപണ്‍ ചെയ്ത് ആ പ്രശ്‌നം അതിലും കാണുന്നുണ്ടോ എന്ന് നോക്കുക. കാരണം പോപ് അപ് വിന്‍ഡോയില്‍ കാണുന്ന റിപ്പോര്‍ട്ട് ഒരു തട്ടിപ്പാകാം. നിങ്ങളുടേതല്ലാത്ത ആന്റി വൈറസ് പ്രോഗ്രാമില്‍ നിന്നും ഇത്തരം തട്ടിപ്പ് പോപ് അപുകള്‍ വരാം. അങ്ങനെ വരുമ്പോഴും ആ വിന്‍ഡോ ക്ലോസ് ചെയ്ത് നിങ്ങളുടെ സിസ്റ്റം ഒരു ഫുള്‍ സ്‌കാനിന് വിധേയമാക്കുക. ഇത്തരം ആപ്ലിക്കേഷനുകള്‍ ടെമ്പററി ഫയല്‍ ഫോള്‍ഡറുകള്‍ വഴിയാണ് സിസ്റ്റത്തിലെത്തുന്നത്. അതിനാല്‍ ദിവസവും ബ്രൗസര്‍ കാഷെ ക്ലീന്‍ ചെയ്യണം..

  • നിങ്ങളുടെ കമ്പനിയുടെ പേരിലും അല്ലെങ്കില്‍ നിങ്ങള്‍ ബിസിനസ് ചെയ്യുന്ന സംരംഭത്തില്‍ നിന്നും ഒരു അസാധരണ മെയില്‍ ലഭിക്കുകയാണെങ്കിലും സൂക്ഷിക്കുക. കമ്പനിയില്‍ നിന്നല്ലേ അത് വിശ്വസിക്കാം എന്ന് കരുതരുത്. എന്തെങ്കിലും ഫയല്‍ ഓപണ്‍ ചെയ്യാനോ അല്ലെങ്കില്‍ എന്തെങ്കിലും വിവരം ആവശ്യപ്പെട്ടോ ഉള്ള മെയിലാണെങ്കില്‍ കമ്പനിയുമായി ബന്ധപ്പെട്ട് മെയില്‍ അയച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വിശ്വസനീയമായ കമ്പനികളുടെ പേരിലും ഇപ്പോള്‍ തട്ടിപ്പ് നടക്കുന്നുണ്ട്.

  • മുമ്പ് പറഞ്ഞതുപോലെ ദിവസവും ആന്റി വൈറസ് പ്രോഗ്രാം റണ്‍ ചെയ്യണം. അല്ലെങ്കില്‍ ദിവസവും ഒരു പ്രത്യേകസമയത്ത് അത് ഷെഡ്യൂള്‍ ചെയ്ത് വെച്ചാലും മതി, ഓട്ടോമാറ്റിക്കായി റണ്‍ ആകും. മികച്ച ആന്റി വൈറസ് പ്രോഗ്രാം തെരഞ്ഞെടുക്കണം.

  • ഒരു ആന്റി സ്‌പൈവെയര്‍ പ്രോഗ്രാമും സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ആഡ് അവെയര്‍ എസ്ഇ, വിന്‍ഡോസ് ഡിഫണ്ടര്‍, മാല്‍വെയര്‍ബൈറ്റ്‌സ്, സ്‌പൈബോട്ട് സെര്‍ച്ച്, ഡിസ്‌ട്രോയ് എന്നിവ ഇന്റര്‍നെറ്റ് മാല്‍വെയര്‍, സ്‌പൈവെയര്‍ എന്നിവയെ ചെറുക്കാന്‍ ശക്തിയുള്ളവയാണ്.

  • വിന്‍ഡോസ് ഫയര്‍വോള്‍ ഓണ്‍ ആണെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ ഒരു ഫയര്‍വോള്‍ ഉപയോഗിക്കുക. അനാവശ്യ ഇന്റര്‍നെറ്റ് ട്രാഫിക് ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഒരേ സമയം ഒന്നിലേറെ ഫയര്‍വോള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. കാരണം ഇത് സിസ്റ്റത്തെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കും.

  • വിന്‍ഡോസിലെ പ്രശ്‌നങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് നല്‍കുന്ന പരിഹാരങ്ങള്‍ ഓട്ടോമാറ്റിക്കായി ലഭിക്കാനും പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കാനും വിന്‍ഡോസ് അപ്‌ഡേറ്റ് സെറ്റ്  അപ് ചെയ്യുക. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അപ്‌ഡേറ്റുകളും ഇതില്‍ ലഭിക്കും.

  • പോപ് അപുകളേയും മറ്റും നിയന്ത്രിക്കുകയും നിങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത വാഗ്ദാനം ചെയ്യുന്നതുമായ ബ്രൗസറുകള്‍ തെരഞ്ഞെടുക്കുക.

  • നിങ്ങള്‍ക്ക് എന്തെങ്കിലും പദങ്ങളിലോ ഫയല്‍ എക്സ്റ്റന്‍ഷനിലോ മറ്റോ സംശയം തോന്നുകയാണെങ്കില്‍ അത് എന്തായാലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കുക. കാരണം ഓണ്‍ലൈന്‍ ഫോറങ്ങളിലും മറ്റും ഇത്തരം ധാരാളം ചര്‍ച്ചകള്‍ നടക്കുന്നതാണ്. ഒരു പക്ഷെ നിങ്ങളുടെ സംശയം മുമ്പാരോ പ്രകടിപ്പിച്ചിട്ടുണ്ടാകും.

യുട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍



യുട്യൂബ് വീഡിയോ സൈറ്റില്‍ കയറാത്തവരോ വീഡിയോ സേവനം ഉപയോഗപ്പെടുത്താത്തവരോ ആയി ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ആരും തന്നെ ഉണ്ടാവാനിടയില്ല. വീഡിയോ അപ്‌ലോഡിംഗ് ഡൗണ്‍ലോഡിംഗ് സേവനങ്ങള്‍ക്ക് അത്രയേറെ പ്രശസ്തമാണ് ഈ ഗൂഗിള്‍ സേവനം. വിവിധ വാര്‍ത്തകള്‍ക്കും ഉറവിടമാകുന്നത് യുട്യൂബാണെന്ന് അടുത്തിടെ നടന്ന ഒരു പഠനം അഭിപ്രായപ്പെട്ടിരുന്നു. സിനിമാസംബന്ധ വീഡിയോകള്‍ മാത്രമല്ല, എല്ലാ വിഭാഗത്തില്‍ പെടുന്ന വീഡിയോകളും അപ്‌ലോഡ് ചെയ്യാനും വേണ്ടപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇതില്‍ അവസരമുണ്ട്.
യുട്യൂബില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ നോക്കുമ്പോള്‍ അനാവശ്യമായ ധാരാളം പോപ് അപ് വിന്‍ഡോകള്‍ വന്ന് ശല്യപ്പെടുത്തുന്നത് പതിവാണ്. മനംമടുപ്പിക്കുന്ന ഇത്തരം വിന്‍ഡോകളില്‍ നിന്ന് രക്ഷപ്പെടാനും വീഡിയോ ഡൗണ്‍ലോഡിംഗ് എളുപ്പത്തില്‍ നടത്താനുമായി ഒരു വീഡിയോ ഡൗണ്‍ലോഡര്‍ സോഫ്റ്റ്‌വെയറിനെ പരിചയപ്പെടാം ഇവിടെ.
ഇന്റര്‍നെറ്റ് എക്‌സപ്ലോററില്‍ കാണുന്ന സൗജന്യ ആഡ് ഓണ്‍ ആണിത്. ഫ്രീ യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡര്‍ എന്നാണിതിന്റെ പേര്. 6.33 എംബി വലുപ്പമുള്ള ഈ ആഡ് ഓണിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 2.3.3 ഇപ്പോള്‍ ലഭ്യമാണ്. വിന്‍ഡോസ് എക്‌സ്പി, വിസ്റ്റ, 7 ഓപറേറ്റിംഗ് സിസ്റ്റങ്ങളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ആക്റ്റിവേറ്റ് ചെയ്തുകഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ടൂള്‍ബാറിലാണ് ചുവപ്പ് പശ്ചാത്തലത്തില്‍ വെള്ള നിറത്തിലുള്ള അമ്പിന്റെ അടയാളമുള്ള ഈ ആഡ്ഓണ്‍ ബട്ടണ്‍ വരിക. നിങ്ങള്‍ യുട്യൂബ് സന്ദര്‍ശിക്കുമ്പോള്‍ ടൂള്‍ബാറില്‍ കാണുന്ന ബട്ടണില്‍ ക്ലിക് ചെയ്താല്‍ മാത്രം മതി, പ്രസ്തുത വീഡിയോ ഡൗണ്‍ലോഡാകാന്‍ തുടങ്ങും.
ഡൗണ്‍ലോഡ് സ്റ്റാറ്റസ് കാണിക്കുന്നതിനായി ഒരു പോപ് അപ് വിന്‍ഡോയും പ്രത്യക്ഷപ്പെടും. നിങ്ങള്‍ ഓരോ പുതിയ പേജിലേക്ക് ബ്രൗസ് ചെയ്ത് നീങ്ങുമ്പോഴും ഈ വിന്‍ഡോ മുമ്പിലായി നില്‍ക്കും. എന്നാല്‍ അവയെ മിനിമൈസ് ചെയ്ത് വെക്കാനും സാധിക്കുന്നതാണ്. മൈ ഡോക്യുമെന്റ്‌സിലെ ഒരു ഫോള്‍ഡറിലേക്കാണ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യപ്പെടുക. പോപ് അപ് സ്റ്റാറ്റസ് വിന്‍ഡോ വഴി വീഡിയോയുള്ള ഫോള്‍ഡറിലേക്ക് നേരിട്ടെത്താനും സാധിക്കും. ഫഌഷ് വീഡിയോ ഫയല്‍ ഫോര്‍മാറ്റുകളെ മാത്രം പിന്തുണക്കുന്ന ഈ ആഡ്ഓണ്‍ യുട്യൂബ് സൈറ്റില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
ഫ്രീ യുട്യൂബ് വീഡിയോ ഡൗണ്‍ലോഡര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ക്ലിക് ചെയ്യുക.

എങ്ങനെ 3ജി ആക്റ്റിവേറ്റ് ചെയ്യാം?



3ജി നെറ്റ്‌വര്‍ക്കുക്കളെ ഇപ്പോള്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളെല്ലാം പിന്തുണക്കുന്നുണ്ട്. അതിനാല്‍ തന്നെ 3ജി പിന്തുണ മൊബൈല്‍ ഉത്പന്നങ്ങളില്‍ ഒരു സാധാരണ സൗകര്യമായി മാറുകയുമാണ്. 3ജി പിന്തുണയുള്ള ഹാന്‍ഡ്‌സെറ്റിനെ കൂടാതെ 3ജി സിം കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ അതിവേഗ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാം.
ഇനി 2ജി സിം ആണ് നിങ്ങളുടെ പക്കലുള്ളതെങ്കില്‍ 3ജി സേവനത്തിന് വേറെ സിം എടുക്കുകയോ നമ്പര്‍ മാറ്റുകയോ ഒന്നും വേണ്ട. 2ജി സിമ്മില്‍ നിന്ന് തന്നെ 3ജിയിലേക്ക് മാറാനാകും. ഒരു എസ്എംഎസ്/കോള്‍ വഴി 3ജി ആക്റ്റിവേറ്റ് ചെയ്യാം.
2ജി സിമ്മിനെ 3ജിയിലേക്ക് മാറ്റുന്നതിന് സേവനദാതാക്കള്‍ക്ക് ഒരു എസ്എംഎസ് അയയ്ക്കണം. ഓരോ കമ്പനിയ്ക്കും എങ്ങനെ എസ്എംഎസ് ചെയ്യണമെന്ന് നോക്കാം.
എയര്‍ടെല്‍ 3ജി ആക്റ്റിവേറ്റ് ചെയ്യാന്‍
ACT 3G എന്ന് ടൈപ്പ് ചെയ്ത് 121ലേക്ക് അയയ്ക്കുക
ടാറ്റാ ഡോകോമോയില്‍ 3ജി ആക്റ്റിവേറ്റ് ചെയ്യാന്‍
ACT 3G എന്ന് ടൈപ്പ് ചെയ്ത് 53333ലേക്ക് അയയ്ക്കുക
ഐഡിയയില്‍ 3ജി ആക്റ്റിവേറ്റ് ചെയ്യാന്‍
ACT 3G എന്ന് ടൈപ്പ് ചെയ്ത് 12345ലേക്ക് അയയ്ക്കുക
വോഡഫോണില്‍ 3ജി ലഭിക്കാന്‍
ACT 3G എന്ന് ടൈപ്പ് ചെയ്ത് 111 അല്ലെങ്കില്‍ 144ലേക്ക് അയയ്ക്കുക
ബിഎസ്എന്‍എല്ലില്‍ 3ജി ലഭിക്കുന്നതിന്
M3G എന്ന് ടൈപ്പ് ചെയ്ത് 53733ലേക്ക് അയയ്ക്കുക
എയര്‍സെല്‍ 3ജി സേവനത്തിന്
START 3G എന്ന് ടൈപ്പ് ചെയ്ത് 121ലേക്ക് അയയ്ക്കുക
റിലയന്‍സില്‍ 3ജി സേവനം ലഭിക്കാന്‍
1800 100 3333 എന്ന നമ്പറിലേക്ക് വിളിച്ച് നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുക.

ഡൗണ്‍ലോഡ് വേഗത എങ്ങനെ ഉയര്‍ത്താം?



ഇന്റര്‍നെറ്റിലെ വേഗത കുറഞ്ഞ ഡൗണ്‍ലോഡിംഗ് നിങ്ങളെ അസ്വസ്ഥരാക്കുന്നോ? ചിലപ്പോള്‍ ദേഷ്യം വന്ന് നെറ്റ് ഡിസ്‌കണക്റ്റ് ചെയ്ത് മാറിയിരിക്കാനും വഴിയുണ്ടല്ലേ. കമ്പ്യൂട്ടര്‍ പ്രോസസിംഗിന് വേഗതയില്ലെങ്കിലും ഡൗണ്‍ലോഡിംഗിന് വേഗത കുറയും. എന്നാല്‍ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാതെ തന്നെ ഡൗണ്‍ലോഡ് വേഗത കൂട്ടാന്‍ ചില ലളിത മാര്‍ഗ്ഗങ്ങളുണ്ട്.

  • നിങ്ങളുടെ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ഇന്റര്‍നെറ്റ് വേഗത ഉയര്‍ത്താന്‍ ആവശ്യപ്പെടാം.
  • നിങ്ങളുടെ ഇന്റര്‍നെറ്റ് വേഗത എത്രയുണ്ടെന്ന് സൗജന്യ ഓണ്‍ലൈന്‍ ടെസ്റ്റുകളിലൂടെ പരിശോധിക്കാം. ഇത്തരത്തിലുള്ള ധാരാളം ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ ഇന്നുണ്ട്. അങ്ങനെയാണെങ്കില്‍ അതിന് ശേഷം മാത്രം മതി സേവനദാതാക്കളോട് ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്.
  • ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ആവശ്യമില്ലാത്ത മറ്റ് ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യുക.
  • ഒന്നിലേറെ ഫയലുകള്‍ ഒരുമിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നതും വേഗത കുറയ്ക്കാം.
  • ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഓരോ ഇടവേളകള്‍ നല്‍കാന്‍ ശ്രമിക്കുക.
  • ഒരേ ഫയല്‍ ഒന്നിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വേഗത കുറയാം.
  • ഡൗണ്‍ലോഡ് ആക്‌സലറേറ്റര്‍ ഉപയോഗിച്ചു നോക്കുക. ഡൗണ്‍ലോഡിംഗ് ക്രമീകരിക്കാനും വേഗത ഉയര്‍ത്താനും ഡൗണ്‍ലോഡ് ആക്‌സലറേറ്ററുകള്‍ സഹായിക്കും.
  • ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അവയെല്ലാം ടേണ്‍ ഓഫ് ചെയ്ത ശേഷം വേണം ഡൗണ്‍ലോഡിംഗ് ആരംഭിക്കാന്‍.

ഫെയ്‌സ്ബുക്ക് ടൈംലൈന്‍ ഒഴിവാക്കണോ?



ഫേസ്ബുക്ക് ടൈംലൈന്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ടൈംലൈന്‍ പേജ് കണ്ടുമടുത്ത് പഴയ ഫേസ്ബുക്ക് പേജ് തന്നെ മതിയെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്  ഒരു വഴി പറഞ്ഞുതരാം. ക്രോം, മോസില്ല ഫയര്‍ഫോക്‌സ് ഉള്‍പ്പടെയുള്ള പ്രമുഖ വെബ് ബ്രൗസറുകളില്‍ ലഭിക്കുന്ന ടൈംലൈന്റിമൂവ് എന്ന എക്‌സറ്റന്‍ഷന്‍ ഇതിന് ഉപകരിക്കും. ഇതിന്റെ ഉപയോഗമെങ്ങനെയെന്ന് നോക്കാം.
  • കമ്പ്യൂട്ടറില്‍ ടൈംലൈന്‍ റിമൂവ് ക്രോം/ഫയര്‍ഫോക്‌സ് എക്‌സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

  • ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായാല്‍ ഉപയോക്താവിന് ടൂള്‍ബാറില്‍ പുതിയൊരു ടാബ് കൂടി വന്നതായി കാണാം. (ക്രോം സ്‌ക്രീന്‍ഷോട്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.)

  • ആ പുതിയ ടാബില്‍ ക്ലിക് ചെയ്യുക

  • അപ്പോള്‍ തുറന്നുവരുന്ന ചെറിയൊരു വിന്‍ഡോയില്‍ ടൈംലൈന്‍ വ്യൂ എന്ന സ്റ്റാറ്റസിന് നേരെ പച്ചനിറത്തിലുള്ള ശരി അടയാളം കാണുകയാണെങ്കില്‍ ടൈംലൈന്‍ ഡിസേബിള്‍ ആയിട്ടുണ്ട്


  • അതേ സ്ഥാനത്ത് ചുവപ്പ് ക്രോസ് മാര്‍ക്ക് കാണുകയാണെങ്കില്‍ ടൈംലൈന്‍ ബ്ലോക്ക് ആയിട്ടില്ലെന്നര്‍ത്ഥം
ക്രോം വെബ്‌സ്‌റ്റോറില്‍ നിന്നും ഈ എക്‌സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യഥാര്‍ത്ഥത്തില്‍ ഈ എക്‌സറ്റന്‍ഷന്‍ ടൈംലൈന്‍ സൗകര്യത്തെ കാഴ്ചയില്‍  നിന്ന് മാറ്റിവെക്കുക മാത്രമാണ് ചെയ്യുന്നത്. എക്‌സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തയാള്‍ക്ക് അയാളുടെ പ്രൊഫൈല്‍ സാധാരണ ഫേസ്ബുക്ക് പേജ് പോലെ കാണാനാകുമെന്നതാണ് ഇതുകൊണ്ടുള്ള ഉപയോഗം.
അതേ സമയം നിങ്ങളുടെ പേജ് സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം പേജ് ടൈംലൈന്‍ സൗകര്യത്തോടെ തന്നെയാണ് കാണാനാകുക. ക്രോം ബ്രൗസറിലാണ് എക്‌സറ്റന്‍ഷന്‍ ഉള്ളതെങ്കില്‍ ഫയര്‍ഫോക്‌സിലൂടെ ഫേസ്ബുക്ക് ആക്‌സസ് ചെയ്യുമ്പോള്‍ ടൈംലൈന്‍ സൗകര്യത്തോടെ തന്നെയാണ് കാണാനാകുക.
ടൈംലൈന്‍ ലേഔട്ടും അതിലെ മറ്റ് പ്രത്യേകതകളും ഇഷ്ടപ്പെടാത്ത ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ളതാണ് ഈ എക്സ്റ്റന്‍ഷന്‍. സ്വന്തം കാഴ്ചയില്‍ നിന്നും ടൈംലൈന്‍ മറച്ചുവെക്കാന്‍ വേണ്ടി മാത്രം.