Pages

Wednesday 21 November 2012

ജിമെയിലിലെ പുതിയ കമ്പോസ് സംവിധാനം ഉപയോഗിച്ച് എങ്ങനെ കമ്പോസ് ചെയ്യാം ?

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഈമെയില്‍ സര്‍വീസ് ആണ് ജിമെയില്‍. ഗൂഗിള്‍ ഇടയ്ക്കിടയ്ക്ക് പുതിയ പരിഷ്‌ക്കാരങ്ങളും സൗകര്യങ്ങളും ഇതില്‍ അവതരിപ്പിയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ പുതിയ ഒരു കമ്പോസ് സൗകര്യമാണ് ഗൂഗിള്‍ അവതരിപ്പിയ്ക്കുന്നത്. ഇതിലൂടെ കമ്പോസ് ചെയ്യുന്നതിനൊപ്പം പോപ് അപ് ജാലകങ്ങളിലൂടെ ഇന്‍ബോക്‌സിലെ മെയിലുകള്‍ നോക്കാന്‍ സാധിയ്ക്കും. രണ്ട് ജാലകങ്ങള്‍ തുറന്ന് മെയില്‍ കമ്പോസ് ചെയ്യാന്‍ സാധ്യമാകുന്നതിലൂടെ പഴയ മെയിലുകള്‍ നോക്കാനായി കമ്പോസ് ചെയ്യുന്ന മെയില്‍ ഡ്രാഫ്റ്റില്‍ സേവ് ചെയ്ത് ക്ലോസ് ചെയ്യേണ്ട കാര്യം ഇനി ഇല്ല.കമ്പോസ്, റിപ്ലൈ ജാലകങ്ങള്‍ ചാറ്റ് സ്‌ക്രീനുകള്‍ പോലെ വരുന്നത് കൊണ്ട് ഒരു സമയത്ത് ധാരാളം മെയിലുകള്‍ തുറക്കാന്‍ സാധിയ്ക്കും. തത്ക്കാലം ആവശ്യമില്ലാത്ത മെയിലുകള്‍ മിനിമൈസ് ചെയ്യാനും സാധിയ്ക്കും. ഈ സംവിധാനത്തിന്റെ അവതരണത്തിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജിമെയില്‍ ഉപയോക്താക്കളുടെ കാലങ്ങളായുള്ള ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണമാണ് സാധ്യമാകുന്നത്. ധാരാളം സമയം ലാഭിയ്ക്കാനും, കൂടുതല്‍ കാര്യക്ഷമമായി മെയിലുകള്‍ കൈകാര്യം ചെയ്യാനും ഈ പരിഷ്‌ക്കാരം സഹായിയ്ക്കും.

0 comments:

Post a Comment