ഫേസ്ബുക്ക് ടൈംലൈന്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ടൈംലൈന്‍ പേജ് കണ്ടുമടുത്ത് പഴയ ഫേസ്ബുക്ക് പേജ് തന്നെ മതിയെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴി പറഞ്ഞുതരാം. ക്രോം, മോസില്ല ഫയര്‍ഫോക്സ് ഉള്‍പ്പടെയുള്ള പ്രമുഖ വെബ് ബ്രൗസറുകളില്‍ ലഭിക്കുന്ന ടൈംലൈന്റിമൂവ് എന്ന എക്സറ്റന്ഷന് ഇതിന് ഉപകരിക്കും. ഇതിന്റെ ഉപയോഗമെങ്ങനെയെന്ന് നോക്കാം.
- കമ്പ്യൂട്ടറില്‍ ടൈംലൈന്‍ റിമൂവ് ക്രോം/ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
- ഇന്സ്റ്റാളേഷന് പൂര്‍ത്തിയായാല്‍ ഉപയോക്താവിന് ടൂള്ബാറില് പുതിയൊരു ടാബ് കൂടി വന്നതായി കാണാം. (ക്രോം സ്ക്രീന്‍ഷോട്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.)
- ആ പുതിയ ടാബില്‍ ക്ലിക് ചെയ്യുക
- അപ്പോള്‍ തുറന്നുവരുന്ന ചെറിയൊരു വിന്‍ഡോയില്‍ ടൈംലൈന്‍ വ്യൂ എന്ന സ്റ്റാറ്റസിന് നേരെ പച്ചനിറത്തിലുള്ള ശരി അടയാളം കാണുകയാണെങ്കില്‍ ടൈംലൈന്‍ ഡിസേബിള്‍ ആയിട്ടുണ്ട്
- അതേ സ്ഥാനത്ത് ചുവപ്പ് ക്രോസ് മാര്‍ക്ക് കാണുകയാണെങ്കില്‍ ടൈംലൈന്‍ ബ്ലോക്ക് ആയിട്ടില്ലെന്നര്‍ത്ഥം
അതേ സമയം നിങ്ങളുടെ പേജ് സന്ദര്ശിക്കുന്നവര്ക്കെല്ലാം പേജ് ടൈംലൈന്‍ സൗകര്യത്തോടെ തന്നെയാണ് കാണാനാകുക. ക്രോം ബ്രൗസറിലാണ് എക്സറ്റന്ഷന് ഉള്ളതെങ്കില്‍ ഫയര്‍ഫോക്സിലൂടെ ഫേസ്ബുക്ക് ആക്സസ് ചെയ്യുമ്പോള്‍ ടൈംലൈന്‍ സൗകര്യത്തോടെ തന്നെയാണ് കാണാനാകുക.
ടൈംലൈന്‍ ലേഔട്ടും അതിലെ മറ്റ് പ്രത്യേകതകളും ഇഷ്ടപ്പെടാത്ത ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ളതാണ് ഈ എക്സ്റ്റന്‍ഷന്‍. സ്വന്തം കാഴ്ചയില്‍ നിന്നും ടൈംലൈന്‍ മറച്ചുവെക്കാന്‍ വേണ്ടി മാത്രം.
0 comments:
Post a Comment