Pages

Thursday 21 February 2013

ആന്‍ഡ്രോയ്ഡ് ഫോണിലെ പഴയ മെസ്സേജുകള്‍ എങ്ങനെ ഓട്ടോമാറ്റിയ്ക്കായി ഡിലീറ്റ് ചെയ്യാം

ട്രായ് നിയന്ത്രണങ്ങള്‍ വരുത്തിയിട്ടും എസ്എംഎസ്സുകള്‍ക്ക് കാര്യമായ പഞ്ഞമൊന്നുമില്ല. എല്ലാവര്‍ക്കും ഒന്നിലധികം കണക്ഷനുകളുള്ളതാണ് പ്രധാന കാരണം. അനുദിനം വന്നു നിറയുന്ന വേണ്ടുന്നതും, വേണ്ടാത്തതുമായ എസ്എംഎസ്സുകള്‍ പലപ്പോഴും നമ്മള്‍ ഡിലീറ്റ് ചെയ്യാന്‍ മറക്കും. അങ്ങനെ ദിനംപ്രതി ഇന്‍ബോക്‌സിന്റെയും, സെന്റ് ബോക്‌സിന്റെയുമൊക്കെ വലിപ്പം പെരുകും. മെസ്സേജുകള്‍ ഇത്തരത്തില്‍ പെരുകുന്നത് ഫോണിന്റെ റാം മെമ്മറുിയുടെ ശോഷണത്തിന് കാരണമാകും. മാത്രമല്ല ബാറ്ററിയ്ക്കിട്ടും ഇത് പണി കൊടുക്കും. ഫോണ്‍ ആകെ മൊത്തം മന്ദഗതിയിലാകും. അതുകൊണ്ട് മെസ്സേജുകളുടെ എണ്ണം പരിധി വിടാതെ നോക്കേണ്ടതുണ്ട്. ആന്‍ഡ്രോയ്ഡില്‍ അതിനുള്ള വഴിയുമുണ്ട്. നിങ്ങളുടെ ഫോണില്‍ ഉള്‍ക്കൊള്ളാവുന്ന മെസ്സേജുകള്‍ക്ക് പരിധി വയ്ക്കാനും, പഴയ മെസ്സേജുകള്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനും ഉള്ള സംവിധാനങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലുണ്ട്. എങ്ങനെ എന്ന് നോക്കാം.

പഴയ മെസ്സേജുകള്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാം

  • ഫോണിലെ മെസ്സേജിംഗ് ആപ്ലിക്കേഷന്‍ തുറക്കുക
  • മെനുവില്‍ ക്ലിക്ക് ചെയ്ത് സെറ്റിംഗ്‌സ് തുറക്കുക
  • സെറ്റിംഗ്‌സ് മെനുവിലെ ഡിലീറ്റ് ഓള്‍ഡ് മെസ്സേജസ് എന്ന ഓപ്ഷന്‍ ടിക്ക് ചെയ്യുക.
  • ഇനി മുതല്‍ പഴയ മെസ്സേജുകള്‍ തനിയേ ഡിലീറ്റ് ആയിക്കൊള്ളും

എങ്ങനെ മെസ്സേജുകള്‍ക്ക് പരിധി നിശ്ചയിക്കാം

സെറ്റിംഗ്‌സ് മെനുവില്‍ ഡിലീറ്റ് ഓള്‍ഡര്‍ മെസ്സേജ് ഓപ്ഷന് താഴെയായി, ടെക്സ്റ്റ് മെസ്സേജ് ലിമിറ്റ് എന്നൊരു ഓപ്ഷനുണ്ടാകും.
അതില്‍ ഡിഫോള്‍ട്ടായി 200 മെസ്സേജുകളായിരിയ്ക്കും സെറ്റ് ചെയ്തിട്ടുണ്ടാകുക. അതായാത് നിങ്ങളുടെ ഫോണിലെ മെസ്സേജുകളുടെ എണ്ണം 200 കടന്നാല്‍ പഴയ മെസ്സേജുകള്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകും.
ഈ എണ്ണം നിങ്ങള്‍ക്ക് കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാം.
ഓര്‍മ്മിക്കുക, ഒരു മെസ്സേജ് എന്നാല്‍ 160 ക്യാരക്റ്ററുകളാണ്. അതുകൊണ്ട് നിങ്ങള്‍ ഒന്നായി കാണുന്ന പല മെസ്സേജുകളും, എണ്ണത്തില്‍ രണ്ടോ മൂന്നോ ഒക്കെയായിരിയ്ക്കും.

0 comments:

Post a Comment